ഇന്ത്യക്കാരോട്, പ്രത്യേകിച്ചും മലയാളികളോടാ അവരുടെ കളി; മംഗള്‍യാനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസ് ഒടുവില്‍ മാപ്പുപറഞ്ഞു

single-img
6 October 2014

nytimes2ഇന്ത്യയുടെ മംഗള്‍യാനെ പരിഹസിച്ച് വിവാദമായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസ് ഒടുവില്‍ മാപ്പുപറഞ്ഞു.
ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ പത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്.

നിരവധി വായനക്കാര്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജില്‍ വന്ന കാര്‍ട്ടൂണിനെ പറ്റി പരാതി ഉന്നയിച്ചതായി ക്ഷമാപണത്തില്‍ പറയുന്നു. കാര്‍ട്ടൂണ്‍ വരച്ചത് സിംഗപ്പൂര്‍കാരനായ കാര്‍ട്ടൂണിസ്റ്റാണെന്നും. അദ്ദേഹം ആരെയും വേദനിപ്പിക്കാനല്ല ഇത് വരച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സമ്പന്നര്‍ക്ക് മാത്രമല്ല ഇത്തരം നേട്ടങ്ങള്‍ നേടാന്‍ കഴിയുക എന്നാണ് കാര്‍ട്ടൂണിലൂടെ ഉദ്ദേശിച്ചതെന്നും. ഏതെങ്കിലും വായനക്കാരനെ ഇത് വേദനിപ്പിച്ചെങ്കില്‍ ഞങ്ങള്‍ മാപ്പ് പറയുന്നെന്നും എഡിറ്റര്‍ പറയുന്നു.

നിരവധി മലയാളികള്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധിച്ചിരുന്നു. ഇന്ത്യക്കാരന്‍ പശുവിനൊപ്പം എലീറ്റ് സ്‌പേസ് ക്ലബിന്റെ വാതിലില്‍ മുട്ടുന്നതായിരുന്നു കാര്‍ട്ടൂണ്‍.ny times cartoon mangalyaan india