രാജസ്ഥാനില്‍ ഇനി ബലിപെരുനാള്‍ ദിവസം മുസ്ലീങ്ങള്‍ ഒട്ടകത്തെ ബലി നല്‍കില്ല; സമാധാനവും മത സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതിനാണ് ഈ തീരുമാനമെന്ന് മുസ്ലീം സംഘടന

single-img
6 October 2014

06TH-CAMELS_2140404fബലി പെരുന്നാല്‍ ദിവസം ഒട്ടകത്തെ ബലി നല്‍കുന്ന ആചാരം അവസാനിപ്പിക്കാന്‍ രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ അന്‍ജുമാന്‍ സൊസൈറ്റി ഓഫ് ഖന്‍ദേന്‍ ഇ അമിരിയ എന്ന സംഘടന തീരുമാനിച്ചു. ഒട്ടകത്തെ സംസ്ഥാന മൃഗമാക്കി പ്രഖ്യാപിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നൂറ്റമ്പത് വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കാന്‍ സംഘടന തീരുമാനിച്ചത്.

സംസ്ഥാനത്ത് മത സൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്തുന്നതിനാണ് ഒട്ടകത്തെ ബലി നല്‍കുന്ന ആചാരം അവസാനിപ്പിക്കുന്നതെന്ന് സൊസൈറ്റി അംഗം നവാബ് ഹമിദ് അലി ഖാന്‍ പറഞ്ഞു. തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമായോ സാമൂഹികമായോ സമ്മര്‍ദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു.

ടോങ്ക് ഭരിച്ചിരുന്ന നവാബ് ഇബ്രാഹിം അലി ഖാനാണ് 1864 ല്‍ ഈദിന് ഒട്ടകത്തെ ബലി നല്‍കുന്ന ആചാരം ആരംഭിച്ചത്. ബലി നല്‍കിയ ശേഷം ഒട്ടകത്തിന്റെ മാംസം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുമായിരുന്നു.