കോൻ ബനേഗ ക്രോർപതിയിൽ ബിഗ്-ബിക്കൊപ്പം നൃത്തം ചെയ്ത ഉന്നത ഉദ്വോഗസ്ഥർക്കെതിരെ സർക്കാർ നടപടി

single-img
6 October 2014

bachaan-medകോൻ ബനേഗ ക്രോർപതിയുടെ ചിത്രീകരണത്തിനിടെ നൃത്തമാടിയ ഉന്നത ഉദ്വോഗസ്ഥരെ സർക്കാർ ശാസിച്ചു. ചത്തീസ്ഘട്ട് അഡീഷ്ണൽ ചീഫ് സെക്രട്ടറി എം.കെ.റൗത്തും ജോയിന്റ് സെക്രട്ടറി വിക്രം സിസോഡിയക്കും എതിരെയാണ് നടപടി. അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതിയുടെ ഹോട്ട് സീറ്റിലേക്ക് ഇരുവരേയും ക്ഷണിച്ച സന്ദർഭത്തിലാണ് ബിഗ് ബിക്കൊപ്പം ഉദ്വോഗസ്ഥർ നൃത്തം ചെയ്തത്.

ഇവരുടെ കുടുംബാംഗങ്ങൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി രമൺ സിങ്ങിനെ വിവരങ്ങൾ ധരിപ്പിച്ചതായും. ഇവരുടെ ഈ പ്രവത്തി  ഉന്നത ഉദ്വോഗസ്ഥർക്ക് ചേർന്ന തരത്തിലല്ലെന്നും അതിനാലാണ് ഇവർക്കെതിരെ നടപടി എടുക്കുന്നതെന്നും ചീഫ് സെക്രട്ടറി വിവേക് ധാന്ത് അറിയിച്ചു. ഇനി ഈ രീതിയിൽ ഇവർ പെരുമാറിയാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മേരെ അൻഗനേ മേ തുമാരാ ക്യാ കാം ഹേ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും നൃത്തം ചെയ്തത്. ചിത്രീകരിച്ച ഭാഗം ഇതുവരക്കും സംപ്രേഷണം ചെയ്തിട്ടില്ല.