രക്ഷിതാക്കളുടെ പ്രതിഷേധം; ജയലളിതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സ്വകാര്യ സ്കൂളുകളും എഞ്ചിനിയറിംഗ് കോളേജുകളും അടച്ചിടില്ലെന്ന് മനേജ്മെന്റുകൾ

single-img
6 October 2014

jayaമുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിച്ചതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകളും എഞ്ചിനിയറിംഗ് കോളേജുകളും അടച്ചിടാനുള്ള തീരുമാനത്തിൽ നിന്നും മനേജ്മെന്റുകൾ പിന്മാറി. ചൊവ്വഴിച്ചയാണ് 4500 റോളം സ്വകാര്യ സ്കൂളുകളും എഞ്ചിനിയറിംഗ് കോളേജുകളും അടച്ചിടാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇതിൽ പ്രതിഷേധിച്ച് എതിർ പാർട്ടിക്കരും രക്ഷിതക്കളും ഒരുകൂട്ടം അദ്ധ്യാപകരും രംഗത്ത് വന്നതോടെയാണ് അധികൃതർ ഇതിൽ നിന്നും പിന്മാറിയത്. മനേജ്മെന്റുകൾ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതായി രക്ഷിതക്കൾ ആരോപിച്ചു.