യുവാവ് കാമുകിയെ അപായപ്പെടുത്താൻ നിർമ്മിച്ച ബോംബ് പൊട്ടിത്തെറിച്ച് സുഹൃത്ത് ആശുപത്രിയിലായി

single-img
6 October 2014

parcelയുവാവ് കാമുകിയെ അപായപ്പെടുത്താൻ നിർമ്മിച്ച ബോംബ് പൊട്ടി കൂട്ടുകാരൻ ആശുപത്രിയിലായി. മധ്യപ്രദേശിലെ ചിന്താവാർ ജില്ലയിലാണ് സംഭവം നടന്നത്. എഞ്ചിനിയറിംഗ് ബിരുദധാരിയായ ആശിഷ് ആഗർവാൾ തന്റെ കാമുകിയെ പരിക്കേൽപ്പിക്കാൻ വേണ്ടിയാണ് പാഴ്സൽ ബോംബ് നിർമ്മിച്ചത്. ഈ പാഴ്സലിനെ തന്റെ സുഹൃത്തായ ഉപേന്ദ്രയുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷം തന്റെ കാമുകിയായ അശ്വതിയുടെ പേരിൽ അയക്കാൻ ആവശ്യപ്പെട്ടു.

താൻ നൽകിയ പാഴ്സലിനെ തുറക്കരുതെന്ന് സുഹൃത്തിനോട് പ്രത്യേകം പറയുകയും ചെയ്തു.

ആകാംശ അടക്കാൻ കഴിയാതിരുന്ന ഉപേന്ദ്ര വീട്ടിലെത്തിയ ഉടനെ പാഴ്സൽ തുറന്ന് നോക്കുകയായിരുന്നു. ഉടൻ തന്നെ ബോംബ് പൊട്ടിത്തെറിക്കുകയും ചെയ്തു.  മാരകമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസ് പിടിയിലായ ആശിഷ് കുറ്റസമ്മതം നടത്തുകയും ചെയ്തു.

താൻ ഇന്റെർനെറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചതെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു.  വിവാഹിതനാണ് ആശിഷ് കുറച്ചു നാളുകളായി പ്രസ്തുത പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.  പ്രതി അപകടപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയെ പറ്റി പോലീസ് അന്വേഷിച്ച് വരുകയാണ്.