ജെറ്റ് എയർവേസിന്റെ വിമാനം ആകാശ ചുഴിയിൽ വീണ് 6 യാത്രക്കാർക്ക് പരിക്കേറ്റു

single-img
6 October 2014

air_pocketജെറ്റ് എയർവേസിന്റെ വിമാനം ആകാശ ചുഴിയിൽ വീണ് 6 യാത്രക്കാർക്ക് പരിക്കേറ്റു. ദമാമിൽ നിന്നും തിരുവനന്തപുരത്തിലേക്ക് വരുകയായിരുന്ന വിമാനമാണ് ആകാശ ചുഴിയിൽ പെട്ടത്. സംഭവം നടന്നയുടൻ പൈലറ്റ് തിരുവനന്തപുരം വിമാനത്തവളവുമായി ബന്ധപ്പെട്ട് അടിയന്തരവൈദ്യ സഹായം ആവശ്യപ്പെട്ടിരുന്നു. രാവിലെ 7.25ഓട് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ യാത്രക്കാർക്ക് അടിയന്തിര വൈദ്യസഹായം നൽകിയിരുന്നു. യാത്രക്കാരുടെ പരിക്കുകൾ നിസാരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വിമാനം മുംബൈക്കടുത്തുള്ള ആകാശ ചുഴിയിലാണ്(എയർ ഗട്ടർ)വീണത്.