കോഴിക്കോട്ട് സിനിമാ തിയേറ്ററിലെ സംഘര്‍ഷത്തില്‍ തിയേറ്റര്‍ ജീവനക്കാരന്‍ മരിച്ചു

single-img
6 October 2014

Kozhikkodeകോഴിക്കോട്ടെ മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ ടിക്കറ്റിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മാവൂര്‍ റോഡിലെ ആര്‍പി മാളിലെ തീയറ്ററിലാണ് സംഘര്‍ഷമുണ്ടായത്. സെക്യുരിറ്റി ജീവനക്കാരനായ സത്യപ്രകാശാണ് മരിച്ചത്. മര്‍ദനമേറ്റ ജീവനക്കാരന്‍ വിബിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചക്ക് 12 മണിക്കുള്ള സിനിമാ ടിക്കറ്റുമായി മൂന്നു മണിക്കുള്ള ഷോയ്ക്ക് കയറാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിച്ചത്. കൗണ്ടറില്‍ ടിക്കറ്റ് വിതരണം ചെയ്യുന്നയാളാണ് പരിക്കേറ്റ വിബിന്‍. അക്രമിസംഘം വിബിനെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാരനായ സത്യപ്രകാശ് സംഭവത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ക്കും മര്‍ദനമേറ്റത്. സംഭവത്തില്‍ രണ്ടു പേരെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു.