നമ്മള്‍ ഇന്നും അന്ന് തന്നെ; തമിഴ്‌നാട്ടില്‍ ദളിതനെ വിവാഹം കഴിച്ച പെണ്‍കുട്ടിയെ ചുട്ടുകൊന്നു

single-img
4 October 2014

maduraiകാലം പുേരാഗമിച്ചിട്ടും ഭരണം മാറിമറിഞ്ഞിട്ടും ിന്ത്യക്കാര്‍ ഇന്നും കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെയെന്നുള്ളതിന്റെ ഉദാഹരണമായി തമിഴ്‌നാട്ടില്‍ ദളിത് യുവാവിനെ വിവാഹം ചെയ്തതിന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ചുട്ടുക്കൊന്നു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

മധുരയിലെ ഉസ്‌ലാംപട്ടിയിലാണ് ദളിത് യുവാവിനെ വിവാഹം ചെയ്തതിന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നത്. കഴിഞ്ഞ ജൂലൈ 22നാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിമലാദേവി ദളിത് യുവാവായ ദിലീപ് കുമാറിനെ വിവാഹം ചെയ്തത്. വിവാഹത്തിനു പിന്നാലെ ഇരുവരെയും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും പെണ്‍കുട്ടിയെ വീട്ടു തടങ്കിലാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായിപറയപ്പെടുന്നു.

അവിടെ നിന്നും രക്ഷപ്പെട്ട ദമ്പതിമാര്‍ തുടര്‍ന്ന് ദിലീപ് ജോലി ആവശ്യത്തിനായി കേരളത്തിലേക്ക് പോയപ്പോള്‍ പൊലീസ് ഇടപെട്ട് പെണ്‍കുട്ടിയെ വീണ്ടും മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയെ അതി ക്രൂരമായി കൊലപ്പെടുത്തിയത്.