സരിതാ ദേവിക്ക് അര്‍ഹതപ്പെട്ട മെഡല്‍ തട്ടിത്തെറിപ്പിച്ച കൊറിയയ്ക്കുവേണ്ടി കൊറിയക്കാരന്‍ മാപ്പ് ചോദിച്ചു

single-img
4 October 2014

Sarita Deviഏഷ്യന്‍ ഗെയിംസിലെ ബോക്‌സിംഗില്‍ സരിതാ ദേവിയില്‍ നിന്ന് അര്‍ഹതപ്പെട്ട മെഡല്‍ വിധികര്‍ത്താക്കള്‍ തട്ടിശത്തറിപ്പിച്ച സംഭവത്തില്‍ രാജ്യത്തിനു വേണ്ടി കൊറിയക്കാരനായ ദിയാഗോ ഹോങ് എന്ന കൊറിയക്കാരന്റെ മാപ്പ് പറച്ചില്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിക്കുന്നു. സരിതയുടെ ഫേസ്ബുക്ക് പേജില്‍ ദിയാഗോഹോങ് എഴുതിയ കുറിപ്പിലൂടെയാണ് മാപ്പപേക്ഷ നടത്തിയിരിക്കുന്നത്.

കൊറിയക്കാര്‍ക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും ഞാന്‍ മാപ്പു ചോദിക്കുന്നുവെന്നും സത്യത്തില്‍ ആരാണ് മെഡല്‍ അര്‍ഹിക്കുന്നതെന്ന് മല്‍സരം കണ്ടവര്‍ക്ക് അറിയാമെന്നും മഹാങ്ങ് പറയുന്നു. കൊറിയക്കാരാകെ സംഭവത്തില്‍ ലജ്ജിതരാണെന്നും എന്തിനാണ് സരിതയില്‍ നിന്ന് മെഡല്‍ തട്ടിയെടുത്തതെന്ന് മനസിലാകുന്നില്ലെന്നും അയാള്‍ പറഞ്ഞു. ഈ സംഭവത്തിന്റെ പേരില്‍ കൊറിയക്കാരെ വെറുക്കരുതെന്ന അപേക്ഷയുമുണ്ട് കുറിപ്പില്‍.

ബോക്‌സിങ്ങ് 57 കിലോഗ്രാം സെമിയില്‍ ദക്ഷിണ കൊറിയയുടെ പാര്‍ക്ക് ജീനയ്‌ക്കെതിരെയുള്ള മല്‍സരത്തില്‍ വിധികര്‍ത്താക്കള്‍ പക്ഷപാതം കാണിച്ചെന്നാരോപിച്ചായിരുന്നു സരിതയുടെ പ്രതിഷേധം.