പ്രോട്ടോക്കോള്‍ ലംഘനം: ഗവര്‍ണര്‍ റസി. കമ്മീഷണറെ വിളിച്ചുവരുത്തി

single-img
4 October 2014

sadasivamഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ പി. സദാശിവത്തെ സ്വീകരിക്കുന്നതില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച സംഭവത്തില്‍ കേരള റസി. കമ്മീഷണറെ ഗവര്‍ണര്‍ വിളിച്ചുവരുത്തി. റസി. കമ്മീഷണര്‍ ഗ്വാനേഷ് കുമാറിനെയാണ് ഗവര്‍ണര്‍ വിളിച്ചു വരുത്തിയത്. നേരത്തേ, പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേരള റസിഡന്റ് കമ്മീഷണര്‍ ഗവര്‍ണറെ വിമാനത്താവളത്തിലെത്തി സ്വീകരിക്കണമെന്നാണ് ചട്ടം.