സ്‌കൂളുകളില്‍ ഹെല്‍ത്ത് നഴ്‌സുമാരെ നിയമിക്കണമെന്ന് പി.സി. ജോര്‍ജ്

single-img
4 October 2014

pc-georgeഎല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും എന്‍ആര്‍എച്ച്എം പദ്ധതിയില്‍പ്പെടുത്തി ഹെല്‍ത്ത് നഴ്‌സുമാരെ നിയമിക്കണമെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. സ്‌കൂള്‍ കൂട്ടികളുടെ ആരോഗ്യ പരിരക്ഷയും സംരക്ഷണവും ഉറപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി ഇവിടുത്തെ സാഹചര്യത്തിനനുസരിച്ചു നടപ്പാക്കണമെന്നനും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന 1,400 ഓളം സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാരുടെ കാര്യം അതീവ കഷ്ടമാണ്. ഇവര്‍ക്കു ന്യായമായ പ്രതിഫലം നല്‍കണമെന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്തുമെന്നും ജോര്‍ജ് പറഞ്ഞു.