വിജയദശമി ദിനത്തില്‍ തന്റെ 85 മത് വയസ്സില്‍ ഹരിശ്രീയെഴുതി നബീസാബീവി അക്ഷരം പഠിച്ചുതുടങ്ങി

single-img
4 October 2014

Trivandrum---04-OCTOBER-2014-page-13ഉമ്മന്നൂര്‍ ചേക്കോട്ടുകോണം തുടര്‍വിദ്യാകേന്ദ്രത്തില്‍ എം.എല്‍.എ അയിഷാ പോറ്റിയുടെ കൈപിടിച്ച് അരിമണികളില്‍ ഹരിശ്രീയെഴുതി നബീസാബീവി അക്ഷരം പഠിച്ചു തുടങ്ങി, തന്റെ 85-ാം വയസ്സില്‍.

വിലങ്ങറ തലയ്‌ക്കോട്ട്‌നിരപ്പ് ചരുവിള പുത്തന്‍വീട്ടില്‍ ശാരദ, ഷിഹാസ് മന്‍സിലില്‍ നബീസബീവി, ചെപ്ര ശാലുഭവനില്‍ വിലാസിനി എന്നിവരാണ് വിദ്യാരംഭ ദിനത്തില്‍ വ്യത്യസ്തമായ ഹരിശ്രീ കുറിച്ചത്. അക്ഷരമറിയാത്തവള്‍ എന്ന വിളിപ്പേര് മാറണം, ബസ്സിന്റെ ബോര്‍ഡ് വായിക്കണം, കുടുംബശ്രീയില്‍ മറ്റുള്ളവര്‍ക്കൊപ്പം അഭിപ്രായം പറയണം എന്നിങ്ങനെയുള്ള ചെറിയ ആഗ്രഹങ്ങളാണ് ഈ വലിയ പ്രവര്‍ത്തിയിലേക്ക് അവരെ നയിച്ചത്. കൂട്ടിന് മക്കളുടെയും മരുമക്കളുടെയും പ്രോത്സാഹനങ്ങളും.

കൊച്ചുമകള്‍ നാദിര്‍ഷയ്‌ക്കൊപ്പമാണ് നബീസാബീവി അക്ഷരമെഴുതാനെത്തിയത്. 85 പിന്നിട്ടെങ്കിലും നബീസാബീവിക്ക് പത്തുവരെയെങ്കിലും പഠിക്കണമെന്നാണ് ആഗ്രഹം. മൂവരെയും പൊന്നാടയണിയിച്ച് എം.എല്‍.എ. ആദരിച്ചു. സ്ലേറ്റും പുസ്തകങ്ങളും പെന്‍സിലും സമ്മാനമായി റോട്ടറിക്ലബ്ബ് നല്‍കി. നൂറ്റിയമ്പതോളം കുട്ടികളും ഇവിടെ ആദ്യക്ഷരം കുറിച്ചു.