1995 ല്‍ ജയലളിത വളര്‍ത്തുമകന്‍ സുധാകരന്റെ വിവാഹത്തിനായി ചെലവാക്കിയത് മൂന്നു കോടി രൂപ

single-img
4 October 2014

jayalalithaതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത വളര്‍ത്തുമകനായ വി.എന്‍. സുധാകരന്റെ വിവാഹത്തിനായി ചെലവാക്കിയത് മൂന്നു കോടി രൂപയില്‍ കൂടുതലാണെന്ന് ബാംഗളൂര്‍ പ്രത്യേക കോടതി നിരീക്ഷിച്ചു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിത ജയിലിലായതിനു പിന്നാലെയാണ് കോടതി പരാമര്‍ശം.

1995ല്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് സുധാകരന്റെ വിവാഹം. ഇതിനു ശേഷം വിവാഹചെലവുകളുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ക്ഷണക്കത്ത്, പത്രപരസ്യം, താംബൂലം, അതിഥികള്‍ക്കുള്ള വിലപിടിച്ച സമ്മാനങ്ങള്‍ തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് രൂപ ജയലളിത ചെലവഴിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായി സ്‌പെഷല്‍ ജഡ്ജി ജോണ്‍ മൈക്കിള്‍ ഡി കുന്‍ഹ അറിയിച്ചു.

കേസില്‍ പ്രതിഭാഗം സമര്‍പ്പിച്ച തെളിവുകള്‍ പരസ്പരവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹചടങ്ങുകളുടെ ക്രമീകരണങ്ങള്‍ നിര്‍ദേശിച്ചതും പണം നല്കിയതും ജയലളിതയാണെന്നുള്ളതിന് തെളിവുകള്‍ ലഭിച്ചതായും കോടതി വെളിപ്പെടുത്തിയിട്ടുണ്ട്.