ഹവാഡ് യൂണിവേഴ്സിറ്റിയിലെ ഏഷ്യൻ വംശജരായ വിദ്യാർത്ഥികളെ കൊല്ലുമെന്ന് ഇ-മെയിൽ സന്ദേശം

single-img
4 October 2014

harvard_uniimgഹവാഡ് യൂണിവേഴ്സിറ്റിയിലെ ഏഷ്യൻ വംശജരായ വിദ്യാർത്ഥികളെ കൊല്ലുമെന്ന് ഇ-മെയിൽ സന്ദേശം. സംഭവത്തെ കുറിച്ച് ഹവാഡ് യൂണിവേഴ്സിറ്റിയിലെ പോലീസും എഫ്.ബി.ഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ പഠിക്കുന്ന ഏഷ്യൻ വംശജർക്കാണ് വംശവെറി നിറഞ്ഞ കൊലപാതക ഭീഷണിയോട് കൂടിയ ഇ-മെയിൽ സന്ദേശം ലഭിച്ചത്. ‘തങ്ങൾ ശനിയാഴിച്ച 11 മണിയോടെ യൂണിവേഴ്സിറ്റിയിൽ എത്തുമെന്നും നിങ്ങളിൽ ഓരോരുത്തരേ ആയിട്ട് വെടിവെച്ചു കൊല്ലുമെന്നുമാണ്’ ഭീഷണി. ഇതിനോടകം തന്നെ ഹവാഡിന്റെ സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.  ഇ-മെയിലുകളുടെ ഉറവിടം ഇതുവരയ്ക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.