സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞെന്ന് ബിവറേജസ് കോർപ്പറേഷൻ ഹൈക്കോടതിയില്‍ അറിയിച്ചു

single-img
4 October 2014

barകൊച്ചി: സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞെന്ന് ബിവറേജസ് കോർപ്പറേഷൻ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി. ബിയറിന്റെ വിൽപനയിൽ 6 ശതമാനവും മദ്യ വിൽപനയിൽ ഒരു ശതമാനം കുറവുണ്ടായെന്നാണ് ബിവറേജസ് കോർപ്പറേഷൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

സർക്കാർ ബാറുകളെ അടപ്പിച്ച ശേഷവും സംസ്ഥാനത്തെ മദ്യ ഉപയോഗം വർധിച്ചുവെന്നാണ് നേരത്തെ ബിവറേജസ് കോർപ്പറേഷൻ  ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി വ്യക്തമായ കണക്കുകൾ ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകാൻ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ശനിയാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മദ്യ ഉപയോഗം കുറഞ്ഞതായി വ്യക്തമാക്കിയിട്ടുള്ളത്.