ഗുജറാത്തിലേക്ക് മാടുകളുമായി വരുന്ന വണ്ടികളെ തടയുമെന്ന് വി.എച്ച്.പി

single-img
4 October 2014

vhpഗാന്ധിനഗർ: ബലിപെരുന്നാൾ പ്രമാണിച്ച് ഗുജറാത്തിലേക്ക് മാടുകളുമായി വരുന്ന വണ്ടികളെ തടയുമെന്ന് വി.എച്ച്.പി. ഇതിനായി സംസ്ഥനത്തിലെ പ്രധാന ഹൈവേകളിൽ തങ്ങളുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധന കേന്ദ്രങ്ങൾ ഉണ്ടാകുമെന്ന് ഗുജറാത്ത് വി.എച്ച്.പി നേതാവ് രഞ്ചോട് ഭർവാദ് അറിയിച്ചു. പ്രധാനമായും അഹമ്മദാബാദ്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥന പോലീസ് സേനയുടെ സഹായം വി.എച്ച്.പി പ്രവർത്തകർക്ക് നൽകണമെന്നും ഭർവാദ് ആവശ്യപ്പെട്ടു. ഗോവധ നിയമ സംസ്ഥനത്ത് ഫലപ്രദമല്ലെന്നും അതിനാലാണ് തങ്ങൾ മുന്നിട്ട് ഇറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.