ജയലളിതയുടെ അനധികൃത സ്വത്ത് കേസിൽ എ.ആർ. റഹ്മാൻ ഉൾപെടെ നിരവധി പ്രമുഖരുടെ മൊഴി ബംഗ്ലൂർ കോടതി രേഖപ്പെടുത്തിയിരുന്നു

single-img
4 October 2014

rahmanജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സംഗീത മാന്ത്രികൻ എ.ആർ. റഹ്മാനേയും ഗംഗൈ അമരനേയും ഉൾപെടെ നിരവധി പ്രമുഖരുടെ മൊഴി ബംഗ്ലൂർ കോടതി രേഖപ്പെടുത്തിയതായി പറയപ്പെടുന്നു.  ജയലളിതയുടെ വളർത്ത് പുത്രനും കേസിലെ കൂട്ടുപ്രതിയുമായ സുധാകരന്റെ വിവാഹത്തിന് പ്രതിഫലം വാങ്ങാതെയാണ് താൻ ഉൾപെടുന്ന സംഘം സംഗീതപരിപാടി അവതരിപ്പിച്ചതെന്ന് റഹ്മാൻ കോടതിയിൽ അറിയിച്ചു. കൂടാതെ വിവാഹത്തിന് ക്ഷണിച്ച വേളയിൽ തനിക്ക് ഉൾപെടെ എല്ലാ പ്രമുഖർക്കും വെള്ളിയും പട്ടും ഉപഹാരമായി നൽകിയിരുന്നെന്ന് അദ്ദേഹം മൊഴി പറഞ്ഞു.

ഗംഗൈ അമരൻ തന്റെ മൊഴിയിൽ പറഞ്ഞത് താൻ കഷ്ടപ്പെട്ട് വാങ്ങിയ മഹാബലിപുരത്തെ 22 ഏക്കർ കൃഷിയിടം തന്നെ ഭീഷണിപ്പെടുത്തി തുച്ഛമായ വിലക്ക് ശശികലയും സംഘവും തട്ടിയെടുത്തു എന്നാണ്. അമ്മക്ക് തന്റെ കൃഷിയിടം ഇഷ്ടപ്പെട്ടത് കൊണ്ട് ജയലളിതയുടെ വളർത്ത് പുത്രൻ സുധാകരന്റെ പേരിൽ എഴുതി വാങ്ങുകയും അതിന് വിലയായി നൽകിയത് 13 ലക്ഷം രൂപയുടെ ഡിമാന്റെ ഡ്രാഫ്റ്റാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.