ഷാരുഖ് ഖാൻ പത്ര സമ്മേളനത്തിൽ വരാൻ വൈകി; റിപ്പോർട്ടർമാർ ഇറങ്ങിപ്പോയി

single-img
4 October 2014

srkഷാരുഖ് ഖാന്റെ പത്ര സമ്മേളനത്തിൽ നിന്നും റിപ്പോർട്ടർമാർ ഇറങ്ങിപ്പോയി. കിങ് ഖാൻ വരാൻ വൈകിയതിൽ പ്രതിഷേധിച്ചാണ് പത്ര പ്രവർത്തകരുടെ ഇറങ്ങിപ്പോക്ക്. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് വൈകുന്നേരം 4 മണിക്കായിരുന്നു ഷാരുഖിന്റെ പത്ര സമ്മേളനം. എന്നാൽ ഷാരുഖ് ഖാൻ രാത്രി 8 മണിയോടെയാണ് സ്ഥലത്ത് എത്തിച്ചേർന്നത്. ഷാരുഖ് എത്തിയതും പത്ര പ്രവർത്തകർ ഹാളിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. കിങ് ഖാൻറെ പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടായിരുന്നു പത്ര സമ്മേളനം സംഘടിപ്പിച്ചിരുന്നത്.