ബലാത്സംഗം ചെയ്ത പോലീസുകാരനെ കുത്തിക്കൊന്ന യുവതിക്ക് വധശിക്ഷ; ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ശിക്ഷ പത്ത് ദിവസത്തേക്ക് നിര്‍ത്തിവെച്ചു

single-img
4 October 2014

1412233591_iranതന്നെ ബലാത്സംഗം ചെയ്തവനെ കുത്തിക്കൊന്നതിന് ഇറാന്‍കാരി റെയ്ഹാനെ ജബ്ബാറിന് വധശിക്ഷ. പക്ഷേ നടപ്പാക്കേണ്ട റെയ്ഹാനെയുടെ വധശിക്ഷ പ്രതിഷേധത്തിനൊടുവില്‍ അവസാന മിനിറ്റില്‍ മാറ്റിവെച്ചു. ജബ്ബാറിന്റെ കേസില്‍ അന്വേഷണം വേണ്ട വിധത്തില്‍ നടന്നില്ലെന്നും ഒട്ടേറെ കാര്യങ്ങള്‍ അവ്യക്തമാണെന്നും കാണിച്ച് ആംനസ്റ്റി വിഷയത്തില്‍ ഇടപെട്ടതോടെ പത്ത് ദിവസത്തേക്ക് കൂടി വധശിക്ഷ മാറ്റി വെയ്ക്കാന്‍ കോടതി നിര്‍ബ്ബന്ധിതമായത്.

2007 ല്‍ രഹസ്യാന്വേഷണ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ മൊര്‍ത്തെസാ അബ്‌ദോലായി സര്‍ബാണ്ടിയെ കുത്തിക്കൊന്നെന്ന നടന്ന കേസിലാണ് റെയ്ഹാനെ ജബ്ബാറിയെ ടെഹ്‌റാനിലെ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വീട്ടു ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ജബ്ബാറി ആരോപിക്കുന്നത്. 2009 ലാണ് 26 കാരിയായ റെയ്ഹാനെയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.