പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇനിമുതൽ രാജസ്ഥാനിൽ സർക്കാർ ജോലി ലഭിക്കില്ല

single-img
4 October 2014

smoking_damageshousesalesപുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇനിമുതൽ രാജസ്ഥാനിൽ സർക്കാർ ജോലി ലഭിക്കില്ല. രാജസ്ഥൻ സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് പുകവലിക്കുന്നവരെ സർക്കാർ തസ്തികകളിൽ നിയമിക്കില്ലെന്ന് പറഞ്ഞിരിക്കുന്നത്. നികുതി വകുപ്പിലെ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്വോഗാർത്ഥികൾ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരാകാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.

സർക്കാർ സർവ്വീസുകളിൽ നിന്നും പുകവലിക്കുന്നവരെ മൊത്തമായി ഒഴിവാക്കാനാണ് മുഖ്യമന്ത്രി വസുന്തര രാജെയുടെ സർക്കാർ ഇനി മുതൽ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരെ അയോഗ്യരാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നികുതി വകുപ്പിലെ തസ്തികകളിൽ മാത്രമല്ല മറ്റു വകുപ്പികളിലും ഇത് ബാധകമാക്കും.