തന്റെ പുതിയ വീടിനെ സംബന്ധിച്ച വാര്‍ത്തയും അതുസംബന്ധിച്ചുള്ള പ്രചാരണവും തെറ്റാണെന്ന് കൊച്ചിമേയര്‍ ടോണി ചമ്മിണി

single-img
3 October 2014

Tony_Chamminiപുതുതായി നിര്‍മ്മിച്ച ഗൃഹവുമായി ബന്ധപ്പെട്ട വാര്‍ത്ത വസ്തുതാവിരുദ്ധവും അതിശയോക്തിപരവുമാണെന്നും അതിനെ പിന്‍പറ്റി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും പ്രചരിക്കുന്നത് തികച്ചും സത്യവിരുദ്ധമായ കാര്യങ്ങളാണെന്നും കൊച്ചി മേയര്‍ ടോണി ചമ്മിണി. ഈ വാര്‍ത്ത തനിക്കും തന്റെ കുടുംബത്തിനും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല തന്റെ വരുമാന സ്രോതസ്സുകളുടെയും വീടുനിര്‍മ്മാണത്തിന്റെയും വിശദാംശങ്ങളുമായി അദ്ദേഹം രംഗത്തുവന്നിട്ടുമുണ്ട്.

താനും തന്റെ മൂന്ന് സഹോദരങ്ങളുമടങ്ങുന്ന ചമ്മണി എസ്‌റ്റേറ്റ്‌സ് ആന്റ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ’ എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ കലൂര്‍ കടവന്ത്ര റോഡില്‍ 30 സെന്റ് സ്ഥലത്ത് 40,000 സ്‌ക്വയര്‍ ഫീറ്റ് വാണിജ്യസമുച്ചയത്തിന്റെ നാലില്‍ ഒന്ന് ഓഹരി തന്റെ പേരിലുള്ളതാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ ഈ കെട്ടിടത്തിലെ രണ്ടാം നിലയിലെ 8,000 സ്‌ക്വയര്‍ ഫീറ്റ് ദോഹ ബാങ്കിന് വിറ്റതാണെന്നും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്നും നാളിതുവരെ ഒരു കോടിയിലധികം രൂപ വാടകയിനത്തില്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

മാത്രമല്ല പ്രതിമാസം വാടകയിനത്തില്‍ രണ്ടര
ലക്ഷത്തോളം രൂപയുടെ പ്രതിമാസ വരുമാനവും ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇവ കൂടാതെ കലൂര്‍-കതൃക്കടവ് റോഡിലും കതൃക്കടവ് ജംഗ്ഷനിലുമായി 5 കോടി രൂപ മതിപ്പ് വിലയും വാണിജ്യപ്രാധാന്യവുമുള്ള രണ്ട് പ്രോപ്പര്‍ട്ടികളും കുടുംബപരമായി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചേ മുക്കാല്‍ സെന്റ ് സ്ഥലം കലൂര്‍ ഉദയാ നഗറില്‍ വാങ്ങുന്നതിനും 3000 സ്‌ക്വയര്‍ ഫീറ്റിലുള്ള പുതിയ ഭവനം നിര്‍മ്മിക്കുന്നതിനായി പഞ്ചാബ് നാഷണല്‍ ബാങ്കിലെ കലൂര്‍ ശാഖയില്‍ നിന്നും 90 ലക്ഷം രൂപയുടെ ഭവനവായ്പയും 10 ലക്ഷം രൂപ ഓവര്‍ഡ്രാഫ്റ്റും എടുത്തിട്ടുണ്ട്. ബാങ്ക ് വായ്പകളും കലൂര്‍ ഷേണായ് റോഡിലുള്ള 8 സെന്റ് സ്ഥലം മേയറുടെ മൂത്ത സഹോദരന് ഒഴിമുറി നല്‍കിയതിലൂടെ ലഭിച്ച പണവും ഒരു എയര്‍ലൈന്‍ കമ്പനിയിലെ ഉദ്യോഗസ്ഥയായ ഭാര്യയുടെ വരുമാനവും ഭാര്യക്ക് കുടുംബപരമായി ലഭിച്ച ഷെയറും സ്ഥലം വാങ്ങുന്നതിനും ഭവന നിര്‍മ്മാണത്തിനുമായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ പെയ്‌മെന്റുകളും തന്റെ അക്കൗണ്ടില്‍ നിന്നും ചെക്ക് മുഖേനെയാണ് നടത്തിയിട്ടുള്ളതെന്നും തന്റെ വരുമാനമാര്‍ഗ്ഗങ്ങളും ചെലവുകളും എല്ലാം ബാങ്ക് അക്കൗണ്ട ് മുഖേനെ സുതാര്യവും നിയമപരവുമാണ് നടത്തപ്പെടുന്നതെന്നും മേയര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പ്രചരിക്കുന്ന കാര്യങ്ങള്‍ അസത്യങ്ങളാണെന്നും തന്നെ മനഃപുര്‍വ്വം അപകീര്‍ത്തിപ്പെടുത്തല്‍ മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

Loan Details-1