സൗഹൃദം ഫെയ്സ് ബുക്കിൽ മാത്രം പോര; ഫെയ്സ് ബുക്കിലെ സുഹൃത്തുക്കളെ ഒരൊരുത്തരേയായി കോഫി കുടിക്കാൻ ക്ഷണിക്കുന്ന വ്യത്യസ്ത ലക്ഷ്യവുമായി യുവാവ്

single-img
3 October 2014

kaleഫെയ്സ് ബുക്കിലെ സുഹൃത്തുക്കളെ ഓരോരുത്തരയായി കോഫി കുടിക്കാൻ ക്ഷണിച്ച് സൗഹൃദത്തിന്റെ പുത്തൻ തലങ്ങൾ തേടുകയാണ് മെൽബണിലെ വിദ്യാർത്ഥി.  മാറ്റ് കലെസ എന്ന വിദ്യാർത്ഥിയാണ് ഫെയ്സ് ബുക്കിന് പുറത്ത് തന്റെ സുഹൃത്ത് ബന്ധങ്ങളെ എത്രമാത്രം അർത്ഥവത്താക്കുന്നു എന്ന് കാണിക്കുന്നത്. ഇദ്ദേഹത്തിന് 1000 ലേറെ ഫെയ്സ് ബുക്ക് സുഹൃത്തുക്കളുണ്ട്. ഇവരിൽ ഓരോരുത്തരേയും ചായക്ക് ക്ഷണിച്ച് കൊണ്ടാണ് മാറ്റ് കലെസ വ്യത്യസ്ഥനാകുന്നത്.

തന്റെ ഫെയ്സ് ബുക്ക് സൗഹൃദം മറ്റൊരു തലത്തിലേക്ക് മാറ്റ് കലെസ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്. ഇദ്ദേഹം ഇതിനായി 1000 കോഫീസ് എന്ന ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട്. തന്റെ ബ്ലോഗിൽ താൻ അവസാനമായി ചായക്ക് ക്ഷണിച്ച സുഹൃത്തിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ട്. തന്റെ സ്കൂൾ ജീവിതം മുതൽ ഇങ്ങോട്ട് തനിക്ക് 1088 ഫെയ്സ് ബുക്ക് സുഹൃത്തുക്കളുണ്ട്.

ഇതുവരക്കും അവരിൽ ചിലരുമായിട്ടു മാത്രമേ മാറ്റ് കലെസയുടെ കോഫി കുടി നടന്നിട്ടുള്ളു. എന്നാൽ അടുത്ത മൂന്ന് വർഷത്തിനകം താൻറെ എല്ലാ കൂട്ടുകാരുമായി കോഫി കുടിക്കാനാണ് കലെസയുടെ പദ്ധതി.