ഡെൽഹിയിലെ രാംലീല ആഘോഷങ്ങൾ ഹിന്ദു-മുസ്ലീം ഐക്യതയുടെ മാതൃകയാകുന്നു

single-img
3 October 2014

ramleelaഡെൽഹിയിലെ രാംലീല ആഘോഷങ്ങൾ ഹിന്ദു-മുസ്ലീം ഐക്യതയുടെ മാതൃകയായി മാറുന്നു. ഓൾഡ് ഡെൽഹിയിലെ ധാർമിക് ലീല കമ്മിറ്റീ മണ്ടലിലിന്റെ കീഴിൽ നടക്കുന്ന രാംലീലയിൽ വർഷങ്ങളായി മുസ്ലീം പുരുഷന്മാരും സ്ത്രീകളും ചേർന്ന് രാമായണ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട്. നവരാത്രിയുടെ ഭാഗമായി നടക്കുന്ന ഈ ആഘോഷങ്ങളിൽ നിരവധി മുസ്ലീം യുവാക്കൾ വ്രതമനുഷ്ടിച്ച് രാംലീലയിൽ പങ്കെടുക്കാറുണ്ട്.അവരോടൊപ്പം  സ്ത്രീകളും ഈ ആഘോഷത്തിൽ അണിചേരാറുണ്ട്.

മുസ്ലീം ഹിന്ദു സ്ത്രീപുരുഷന്മാരാണു മതഭേതമന്യേ ആഘോഷത്തിൽ സീതയുടെയും കൗസല്ല്യയുടേയും  രാവണന്റെയും അടക്കമുള്ള പ്രാധാന്യമുള്ള വേഷങ്ങൾ അണിയുന്നത്

 

ഹിന്ദു-മുസ്ലീം എന്ന വേർതിരിവില്ലാതെ മാനുഷിക മൂല്യങ്ങൾക്കാണ് തങ്ങൾ വിലനൽകുന്നതെന്ന് ഇരു കൂട്ടരും പറയുന്നു. പരിപാടിയുടെ സംഘാടകരായ ധാർമിക് ലീല കമ്മിറ്റി ഭാരവാഹിയുടെ അഭിപ്രായത്തിൽ രാംലീല ആദ്യമായി നടത്തിയത് ബഹാദൂർ ഷാ സഫറിന്റെ കാലത്താണ്. അന്നു മുതൽ മുസ്ലീങ്ങൾ തങ്ങൾക്കൊപ്പം രാംലീലയിൽ പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.