വാട്ട്‌സ്ആപ്പിനെ വെല്ലാൻ മെസേജിങ് ആപ്ലിക്കേഷനുമായി ഗൂഗിൾ വരുന്നു

single-img
3 October 2014

googleബംഗളൂരു: മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷന്‍ രംഗത്തു ഗൂഗിള്‍ ചുവടുറപ്പിക്കാൻ ഒരുങ്ങുന്നു .  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആദ്യഘട്ടത്തില്‍ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കും. ഗൂഗിളിന്റെ മറ്റു സംരംഭങ്ങളായ ഹാങ്ങൗട്ട്, ഗൂഗിള്‍ പ്ലസ് എന്നിവയിൽ നിന്നും വ്യത്യസ്ഥമായി മെസേജിങ് ആപ്ലിക്കേഷനില്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ചു തന്നെ ലോഗിന്‍ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടാവില്ല. അടുത്ത വര്‍ഷത്തോടെ ഗൂഗിള്‍ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനാണ് പദ്ധതി. ഇതിൽ വിവിധ ഇന്ത്യന്‍ ഭാഷകളും വോയ്‌സ്-ടെക്‌സ്റ്റ് മെസേജിങ് സൗകര്യങ്ങളും ഉണ്ടാകുമെന്നാണ് സൂചന.  ആപ്ലിക്കേഷന്‍ പൂര്‍ണമായും സൗജന്യമായിരിക്കും.

ആദ്യവര്‍ഷത്തിനു ശേഷം പ്രതിവര്‍ഷം 53 രൂപ വീതമാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.  ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി കൂടുതല്‍ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുമെന്ന് ഗൂഗിള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാട്ട്‌സ്ആപ്പിനെ 60,000 കോടി രൂപക്ക് ഏറ്റെടുക്കാൻ ഗൂഗിള്‍ നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ 1.2 ലക്ഷം കോടി രൂപയ്ക്ക് ഫെയ്‌സ്ബുക്കാണ് വാട്ട്‌സ്ആപ്പിനെ ഏറ്റെടുക്കുകയായിരുന്നു.