ഗോവധം കൊലപാതക കുറ്റമായി കണക്കാക്കണമെന്ന് ഹരിയാന ബിജെപി നേതാവ്

single-img
3 October 2014

Cow_slaughterഗോവധം കൊലപാതക കുറ്റമായി കണക്കാക്കണമെന്ന് ഹരിയാന ബിജെപി നേതാവ് റാം ബിലാസ് ശർമ്മ. ബിജെപി ഹരിയാനയിൽ അധികാരത്തിൽ എത്തിയാൽ നിലവിലെ ഗോവധ നിയമത്തിന് ഭേദഗതി വരുത്തുമെന്നും. ഗോവധം നടത്തുന്നവർക്ക് 5 വർഷത്തെ ശിക്ഷ ലഭിക്കുന്ന തരത്തിൽ കൊലക്കുറ്റമായി കാണുന്നതരത്തിൽ നിയമഭേദഗതി വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഗോവധത്തിന് പിടിക്കപെടുന്നവരിൽ നിന്നും കൊലകുറ്റത്തോടൊപ്പം പിഴയും ചുമത്തുമെന്നും റാം ബിലാസ് പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണത്തിൽ എത്തിയാൽ ആദ്യം തന്നെ ഗോവധ നിയമത്തിന്റെ ഭേദഗതി വരുത്തുമെന്ന് ഇത് തങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥനത്തോടൊപ്പം കേന്ദ്രത്തിലും നിയമ ഭേദഗത്തിക്ക് സമ്മർദ്ദം ചെലുത്തുമെന്നു റാം ബിലാസ് ശർമ്മ പറഞ്ഞു.

ബിജെപിയുടെ ‘ഗോ’ ഭക്തി വ്യാജമാണെന്ന് ഹരിയാന കോൺഗ്രസ് വക്താവ് റാൻ സിങ്ങ് മാൻ ആരോപിച്ചു. ബിജെപി നേതാക്കൾക്ക് ഉള്ളതിനേക്കാൾ പശു കോൺഗ്രസ്സുകാരായ തങ്ങളുടെ വീട്ടിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഈ നടപടി വർഗ്ഗീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.