ഒന്നര പതിറ്റാണ്ടിനുശേഷം മലയാളി കരുത്തിൽ ഏഷ്യന്‍ ഗെയിംസ് ഹോക്കി സ്വര്‍ണം ഇന്ത്യക്ക്

single-img
3 October 2014

indiaഇഞ്ചിയോണ്‍:  ഒന്നര പതിറ്റാണ്ടിനുശേഷം മലയാളി കരുത്തിൽ ഏഷ്യന്‍ ഗെയിംസ് ഹോക്കിയിൽ ഇന്ത്യക്ക് സ്വര്‍ണം. ഈ സ്വര്‍ണനേട്ടത്തോടെ ഇന്ത്യ ഒളിംപിക്സിലേക്ക് യോഗ്യത നേടി. ഫൈനലില്‍ പാകിസ്ഥാനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ഇന്ത്യ (4-2) പൊന്നണിഞ്ഞത്.

ഗോള്‍കീപ്പർ പി.ആര്‍. ശ്രീജേഷിന്റെ മികവിലാണ് പാകിസ്ഥാനെ തോല്‍പിച്ച് പതിനാറു വര്‍ഷത്തിനുശേഷ ഇന്ത്യന്‍ ഏഷ്യന്‍ ഗെയിംസ് ഹോക്കി സ്വര്‍ണം മാറിലണിഞ്ഞത്.  വിജയശില്‍പിയായി ശ്രീജേഷ് രണ്ടു ഷോട്ടുകളാണ് തടഞ്ഞത്.  ഇന്ത്യ നാല് ഷോട്ടുകള്‍ വലയിലെത്തിച്ചു. ഒരെണ്ണം പാഴായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 1998ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയത്.

നിശ്ചിത സമയത്തിന്റെ നാലാം മിനിറ്റില്‍ റിസ്‌വാന്‍ മുഹമ്മദിലൂടെയാണ് പാകിസ്ഥാന്‍ ലീഡ് നേടിയത്. രണ്ടാം ക്വാര്‍ട്ടറില്‍ കൊതജിത് സിങ്ങിലൂടെ ഇന്ത്യ സമനില നേടി. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും എല്ലാം കളഞ്ഞുകുളിച്ചാണ് ഇന്ത്യ മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീട്ടിയത്.

ഷൂട്ടൗട്ടിൽ ഇന്ത്യക്ക് വേണ്ടി ഗുര്‍വീന്ദര്‍സിങ് രൂപീന്ദറും ബീരേന്ദ്ര ലാക്ര അനായാസം ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കുവേണ്ടി മൂന്നാം ഷോട്ടെടുത്ത മന്‍പ്രീതിന് പിഴച്ചിരുന്നു. പാകിസ്ഥാന്‍ എടുത്ത രണ്ടാമത്തെയും നാലാമത്തേയും ഷോട്ട് ശ്രീജേഷ് തടഞ്ഞത്.

ഇന്ത്യയുടെ മൂന്നാമത്തെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമണിത്. 1998ല്‍ ബാങ്കോക്കിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണം നേടിയത്.