ജയലളിതയ്ക്ക് ജയിലില്‍ സുഖചികിത്സ നല്‍കുന്നനില്ലെന്ന് ജയില്‍ ഡിജിപി പി.എം. ജയ്‌സിംഹ

single-img
3 October 2014

jayaബാംഗളൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജയിലില്‍ ‘സുഖചികിത്സ’ നല്‍കുന്നവെന്ന ആരോപണത്തിന് മറുപടിയുമായി ജയില്‍ ഡിജിപി പി.എം. ജയ്‌സിംഹ രംഗത്ത്. സാധാരണ തടവുകാര്‍ക്ക് കൊടുക്കുന്ന അതേ പരിഗണനയിൽ നിന്നും വ്യത്യസ്തമായി യാതൊരു വിഐപി ശുശ്രൂഷ ജയലളിതയ്ക്കു നല്‍കുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.

ജയില്‍ അധികൃതരോട് വളരെ വിനയപൂര്‍വ്വമാണ് ജയലളിത പെരുമാറുന്നത്. ജയിലില്‍ സാധാരണ ഭക്ഷണമാണ് കഴിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇരുമ്പ് കട്ടില്‍ വേണമെന്ന അഭ്യര്‍ഥന മാത്രമാണ് അധികൃതര്‍ക്ക് മുമ്പില്‍ വെച്ചത്.  മറ്റുള്ള തടവുകാര്‍ക്ക് ടെലിവിഷന്‍ കാണാന്‍ നല്‍കുന്ന സമയം തന്നെയാണ് ജയലളിതയ്ക്കും നല്‍കുന്നത്. പുലര്‍ച്ചെ എഴുന്നേറ്റ് മൂന്ന് ഇംഗ്ലീഷ് പത്രം വായിക്കുന്ന പതിവ് രീതി ജയലളിത ജയിലിലും തുടരുന്നവെന്ന് ഡിജിപി വ്യക്തമാക്കി.