ചരിത്രത്തിലാദ്യമായി ആർഎസ്എസ് തലവന്റെ പ്രസംഗം ദൂരദർശൻ വഴി തത്സമയം സംപ്രേക്ഷണം ചെയ്തു

single-img
3 October 2014

Mohanആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്‍റെ നാഗ്പൂരില്‍ നടന്ന വിജയ ദശമി റാലി ദൂരദര്‍ശന്‍ വഴി തത്സമയം സംപ്രേക്ഷണം ചെയ്തു.ചരിത്രത്തിൽ ആദ്യമായാണു ആർ.എസ്.എസ് തലവന്റെ പ്രസംഗം ദൂരദർശനിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തത്.ആദ്യ എന്‍.ഡി.എ സര്‍ക്കാറിന്‍െറ കാലത്തു പോലും ആര്‍.എസ്.എസിന്‍റെ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നില്ല

വിജയ ദശമി ദിനത്തില്‍ ആർ.എസ്.എസ് കേഡറന്മാർക്കുള്ള മാര്‍ഗദര്‍ശന്‍ സെഷന്‍റെ ഭാഗമായാണ് ആർ.എസ്.എസ് തലവൻ പ്രസംഗിച്ചത്.പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിൽ ഏറിയ ശേഷമുള്ള ആദ്യ വിജയദശമിയാണു ഇന്നത്തേത്.വിജയദശമി ദിനത്തിലെ ആർ.എസ്.എസ് തലവന്റെ അഭിസംബോധന ആർ.എസ്.എസിനെ സംബന്ധിച്ച വളരെ പ്രാധാന്യമുള്ളതാണു.

രാജ്യത്ത് മൂന്ന് തവണ നിരോധിച്ചിട്ടുള്ള ഹൈന്ദവ സന്നദ്ധ സം‌‌ഘടനയാണ്‌ ആർ.എസ്.എസ് .