ടാറിൽ വീണ നായ കുട്ടിയ്ക്ക് രക്ഷകരായി മൃഗസ്നേഹികൾ

single-img
3 October 2014

10438139_10152752190994614_4922900735655928539_nടാറിൽ വീണ നായയെ ഒരുസംഘം മൃഗസ്നേഹികൾ രക്ഷിച്ചു.അനിമൽ എയ്ഡ് അൺലിമിറ്റഡ് എന്ന സംഘടനയാണു നായ്ക്കുട്ടിയ്ക്ക് തുണയായത്.തെരുവ് മൃഗങ്ങളെ സംരക്ഷിക്കുന്ന സംഘടനയാണ് അനിമല്‍ എയ്ഡ് അണ്‍ലിമിറ്റഡ് .രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു സംഭവം നടന്നത്.

1170915_10152752190834614_5512344780979139076_nഅനങ്ങാന്‍ പോലും സാധിക്കാത്ത വിധം നായ കുട്ടിയുടെ ശരീരത്തില്‍ ടാര്‍ ഒട്ടിപിടിച്ചിരിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ നായയുടെ ശരീരത്തിലെ ടാര്‍ സസ്യഎണ്ണ ഉപയോഗിച്ച് കഴുകി എടുത്താണ് നായയെ രക്ഷിച്ചത്

നായയുടെ ശരീരത്തില്‍ ടാര്‍ നീക്കം ചെയ്യാനായി മണിക്കൂറുകൾ എടുത്തു. മൃഗാശുപത്രിയിലെത്തിച്ച നായ സുഖം പ്രാപിച്ച് വരുകയാണു.നായയുടെ ശരീരത്തിൽ നിന്ന് ടാർ മുഴുവനായി നീക്കം ചെയ്യാൻ ദിവസങ്ങൾ എടുക്കും