യേശുദാസിന്റെ ജീൻസ് പ്രസ്താവന;ബിബിസിയിലും വാർത്തയായി

single-img
3 October 2014

_67373987_09f1654a-e583-4b5f-bfc4-f05850c6d3ceസ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കുന്നതിനെതിരെ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്‌ നടത്തിയ പ്രസ്‌താവന ബിബിസിയിലും വാർത്തയായി.ഇന്ത്യൻ സംസ്കാരത്തിനു എതിരാണു ജീൻസ്,ജീൻസ് പ്രകോപനപരമാണു എന്നുള്ള യേശുദാസിന്റെ പ്രസ്താവനകളാണു ബിബിസിയിൽ വാർത്ത ആയിരിക്കുന്നത്.യേശുദാസിനെതിരെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തെക്കുറിച്ചും വാർത്തയിൽ പറയുന്നു.

ഫേസ്‌ബുക്ക്‌ അടക്കമുളള സാമൂഹിക മാധ്യമങ്ങളിലും യേസുദാസിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ച്‌ മറ്റുളളവരെ വിഷമിപ്പിക്കരുതെന്നായിരുന്നു യേശുദാസിന്റെ അഭിപ്രായപ്രകടനം. ആകര്‍ഷണീയത കൊടുത്ത്‌ വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്‌. മറച്ചുവയക്കേണ്ടത്‌ മറച്ചുവയ്‌ക്കണം മറച്ചുവയ്‌ക്കേണ്ട സൗന്ദര്യം ഉള്‍ക്കൊളളുന്നതാണ്‌ നമ്മുടെ സംസ്‌കാരം. സ്‌ത്രീകള്‍ ജീന്‍സ്‌ ഇടുമ്പോള്‍ അതിനപ്പുറമുളളതും മറ്റുളളവര്‍ക്ക്‌ ശ്രദ്ധിക്കാന്‍ തോന്നുമെന്നും