ഗാന്ധിജയന്തിയും സ്വതന്ത്ര ഭാരതവും

single-img
3 October 2014

ജി. ശങ്കര്‍

Mahatma-Gandhiഎല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ട്ജയന്തി ദിനമായി ആഘോഷിക്കാറുണ്ട്. ബ്രിടിഷ്കാരില്‍നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നതില്‍ മുഖ്യ സില്‍പ്പിയും നമ്മുടെ രാഷ്ട്രപിതാവുമായ ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കുന്ന ദിനം ഗാന്ധിജയന്തി ദിനമായി രാഷ്ട്രം ആഘോഷിക്കുന്നു.. സമാധാന മാര്‍ഗത്തിലൂടെ, ജാതി വര്‍ണത്തിനെതിരെയും ലളിത ജീവിതം നയിച്ചു

ഭാരതത്തെ സ്വാതന്ത്രമാക്കാന്‍ മുഖ്യ പോരാളി മോഹന്‍ദാസ്‌ കരംചന്ദ്‌ ചന്ദ് ഗാന്ധി ഇന്ന്‍ ലോകം എമ്പാടും അറിയപ്പെടുന്നു. അദ്ദേഹം സ്വാതന്ത്ര ഇന്ത്യയുടെ രാഷ്ട്ര പിതാവായി.

പക്ഷെ ഇന്ന് ഗാന്ധിജിയെപ്പറ്റി പലവിധ വിമര്‍ശനഗളും ഉയര്‍ന്നുവരുന്നുണ്ട്. അവസാനം ആര്‍.എസ്സ്.എസ്സ്. പ്രവര്‍ത്തകനായ ഗോട്സെയുടെ വെടിയുണ്ടകള്‍ക്കിരയകേണ്ടിവന്നു. പക്ഷെ ആര്‍.എസ്സ്.എസ്സ്. അനുഭാവികൂടി ആയ ഇപ്പോഴത്തെ നമ്മുടെ പ്രധാനമന്തി നരേന്ദ്ര മോദി ഈ വര്‍ഷത്തെ ഗാന്ധി ജയന്തി ശുചിത്വ ഭാരതത്തിനായി ആഹ്വാനം ചെയ്തിരിക്കുന്നു.

ഒരു നല്ലതുടക്കം എന്നു പറയാം. എത്രകണ്ട് നടപ്പിലാകും എന്നു കാണേണ്ടിയിരിക്കുന്നു. നാലായിരത്തിലധികം നഗരങലില്‍ ഖര മാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള ശുചീകരണ പരിപാടികള്‍ക്കും കര്‍ക്കൂസ് നിര്‍മ്മാണത്തിനും കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ഈ ദിവസം ഉദ്യോഗസ്തര്‍ സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര മന്ത്രാലയഗളും വൃത്തിയാക്കി സൂക്ഷിക്കണം എന്നാണു നിര്‍ദേശം.

ഇതു സംസ്ഥാനഗളും പാലിക്കണം എന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഒരുപക്ഷെ കേന്ദ്ര മന്ത്രി സഭയുടെ ചരിത്രത്തിലാദ്യമയിട്ടയിരിക്കും ഇങനെ ഒരു പരിപാടിക്ക് തുടക്കം.

സാമൂഹിക പരിവര്‍ത്തനത്തില്‍ ഗാന്ധിജിയേക്കാള്‍ ശ്രേഷ്ടരയിരുന്നു അയ്യങ്കാളിയും, കേളപ്പനും, ശ്രീനാരായണഗുരുവും എന്നൊക്കെ ചിലര്‍ ഈ അടുത്ത കാലത്ത് പറയുകയുണ്ടായി. അത് ശരിയോ തെറ്റോ എന്നു പറയാനാവില്ല.

പക്ഷെ ഇന്ത്യന്‍ സ്വാതന്ത്രിയത്തിനും ജാതി വ്യവസ്തിക്കുമെതിരെ പോരാടിയ മഹാല്‍മാക്കളില്‍ ഒരാളായിരുന്നു ഗാന്ധിജി. അന്നത്തെ ദളിത്‌ അവസ്ഥകളെ സവര്‍ണ്ണര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതില്‍ കഠിന പ്രയദ്ധം നടത്തിയ ഒരാളായിരുന്നു ഗാന്ധിജി.

ഇന്ത്യന്‍ ജനതയുടെ അല്‍മാവ് ഏഴു ലക്ഷം വരുന്ന ഗ്രാമഗളിലാണ്‌ എന്നു ഗാന്ധിജി പറഞ്ഞത് ഗ്രാമങ്ങളില്‍ ജീവിച്ചു അയിത്ത ജാതിക്കാരുടെ സ്വാതന്ത്രിയം നിഷേധിക്കപ്പെട്ട അവസ്ഥ മനസ്സിലാക്കിയാണ്. അവരുടെ വേദനയില്‍ ഗാന്ധിജിയം വേദനിച്ചു. ബെന്നിയ ജാതിയില്‍പ്പെട്ട ഗാന്ധിജിയുടെ തൊഴില്‍ വ്യാപാരമാണ്. പക്ഷെ അദ്ദേഹം “പകുതി സന്യാസ്സിയും പകുതി രാഷ്ട്രീയക്കാരനുമായി എന്നു ഡാ.അംബേദ്‌കര്‍ വിശ്ശേഷിപ്പിക്കയുണ്ടായി.

അര്‍ദ്ധ നഗ്നനായ “ഫക്കീര്‍” എന്നായിരുന്നു ബ്രിട്ടീഷ്‌ അധികാരികള്‍ ഗാന്ധിജിയെ വിശേഷിപ്പിച്ചിരുന്നത്. പക്ഷെ ആ ഫക്കീറിനെ അവര്‍ പേടിച്ചിരുന്നു. ഗാന്ധിജിയെ തോല്‍പ്പിക്കാന്‍ ബ്രിടീഷ്കര്‍ക്ക് കഴിജില്ല.

ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ വരുന്നത് ചര്‍ക്കയാണ്. ചര്‍ക്കയെ ഗാന്ധിജി ഭാരതത്തിലെ സാധാരണക്കാരന്‍റെ അടയാളമാക്കി, ഒരു സമരായുധമാക്കി പിന്നെ ഭാരതത്തിന്‍റെ അടയാളമാക്കി മാറ്റി. ദക്ഷിണ ആഫ്രിക്കയില്‍നിന്ന് ഇന്ത്യയില്‍ വരുന്നതുവരെ തക്ളിയും ചര്‍ക്കയും ഗാന്ധിജി കണ്ടിരുന്നില്ല. പക്ഷെ

അദ്ദേഹത്തിന് ഒരു കാരിയം മനസ്സിലായി. ഇന്ത്യയുടെ പ്രധാന പ്രശ്നം ദാരിദ്ര്യമാണ്. ദാരിദ്ര്യത്തിന്റെ പ്രധാന പ്രശനം വിശപ്പാണ്. രണ്ടാമത്തേത് നഗ്നതയും. വീടും, പഠിത്തവും എല്ലാം പിന്നീടുള്ള കാരിയങ്ങളാണ്. അതുകൊണ്ട് ദാരിദ്ര്യത്തില്‍ നിന്നു മോചിതമാകാന്‍ ഭാരതം ഭക്ഷണത്തിലും വസ്ത്രത്തിലും സ്വയം പരിയാപ്തത നേടണം.

സബര്‍മതി ആശ്രമം ആരംഭിച്ചപ്പോള്‍ അവിടെ ആദ്യം സ്ഥാപിച്ചതു നെയ്യ്തറി ആയിരുന്നു. അവിടെ നിന്നും ഖദര്‍റിന്റെ പരിവേഷം പകര്‍ന്നു കോണ്‍ഗ്രസ്സിന്റെ സിംബലായി മാറി.

കാലം മാറി. ഇന്ന് ചര്‍ക്കയും ഖദറും ഒരു സിംബലാണ്..ഗാന്ധിയന്‍ ആദര്‍ശത്തെ തള്ളി പറയുന്നവരും ഒരു കാരിയം ഓര്‍ക്കുന്നില്ല. ഗാന്ധിജിയുടെ ജീവിതം രാഷ്ട്രീയത്തിലും അല്ലാതെയും ലളിതമായിരുന്നു. ഇന്നൂ രാഷ്ട്രീയം സുഖഭോഗത്തിനും ആടംബരത്തിനും വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം മാറിയിരിക്കുന്നു.

ജയലളിതയും, മായാവതിയും, ലാലുപ്രസാദ്മാരും ഒക്കെ ഉദാഹരനഗലാണ്..പക്ഷെ ഈ ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ ഭാരതം ആഹുവാനം ഫലവത്താകും എന്നറിയാന്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു. എങ്കിലും ഒരു ശുചിത്വ ഭാരതത്തിനായി നാം കാത്തിരിക്കാം.