ജയലളിതയെ കൂട്ടുപിടിക്കാന്‍ ശ്രമിച്ച സിപിഎം മാപ്പുപറയണമെന്ന് സുധീരന്‍

single-img
1 October 2014

sudheeran-president-new-1__smallജയലളിതയെ മുന്നില്‍ നിര്‍ത്തി മൂന്നാം മുന്നണി ഉണ്ടാക്കാനിറങ്ങിയ സിപിഎം ജനങ്ങളോടു മാപ്പുപറയണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അഴിമതിക്കേസില്‍പെട്ടിരുന്ന ജയലളിതയെ കാണാന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുതന്നെ ചെന്നിരുന്നു. ജയലളിത വേണെ്ടന്നുവച്ചതിനാലാണു സഖ്യം നടക്കാതെ പോയത്. സിപിഎമ്മിന്റെ പൊള്ളത്തരങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു ജില്ലാ കോണ്‍ഗ്രസ് സമ്പൂര്‍ണ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സുധീരന്‍ പറഞ്ഞു.

അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് അവരുടെ മുഖമുദ്ര. കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘവുമായി വരെ അവര്‍ സഹകരിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം മുതല്‍ തന്നെ ഇത്തരം നടപടികള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.