ധൈര്യമുണ്ടെങ്കില്‍ പി.കെ. പോസ്റ്ററിലെ റേഡിയോ താഴെ ഇടാമോ എന്ന ഹൃത്വിക്കിന്റെ വെല്ലുവിളി അമീര്‍ഖാന്‍ ഏറ്റെടുത്തു; അമീര്‍ റേഡിയോ താഴെ ഇട്ടു

single-img
1 October 2014

PK-Movie-Posterപ്രിയപ്പെട്ട ഹൃതിക്ക്, നിങ്ങള്‍ ആവശ്യപ്പെട്ടപോലെ ഞാന്‍ ഇതാ റേഡിയോ ഊരാന്‍ പോകുന്നു. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടത് താങ്കളാണ് എന്നു പറഞ്ഞ് അമീര്‍ റേഡിയോ താഴെ ഇട്ടു.

ആമിറിന്റെ വിവാദ പികെ പോസ്റ്ററിലെ റേഡിയോ താഴെ ഇട്ട് കാണിക്കാന്‍ ഹൃതിക്ക് വെല്ലുവിളിച്ചിരിക്കുന്നു. ബാങ് ബാങ് ചലഞ്ചിന്റെ ഭാഗമായാണ് ഹൃതിക്കിന്റെ ഈ കിടിലന്‍ വെല്ലുവിളി. അത് ചെയ്തില്ലെങ്കില്‍ ശിക്ഷ കിട്ടുമെന്നും അതും ബാങ് ബാങ് സ്‌റ്റൈലില്‍ ആയിരിക്കുമെന്നും ഹൃതിക്ക് ട്വീറ്റും ചെയ്തു. ഇതിനായിരുന്നു അമീറിന്റെ റേഡിയോ മാറ്റല്‍ മറുപടി. ഇതിന്റെ വിഡിയോ ആമിര്‍ ഖാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.