മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഈ മാസം ഇന്ത്യയിലെത്തും

single-img
1 October 2014

Suken

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒക്‌ടോബര്‍ ഒന്‍പതിന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനും Internet.Org എന്ന പരിപാടിയില്‍ പങ്കെടുക്കാനുമാണ് സൂക്കന്‍ബര്‍ഗ് ഇന്ത്യയിലെത്തുന്നത്.

സുക്കര്‍ബര്‍ഗിനു പിന്നാലെ മൈക്രോസോഫ്റ്റ് തലവനും ആമസോണ്‍ മേധാവിയും തൊട്ടടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലെത്തുമെന്നാണറിയുന്നത്. ഈ മാസം ഒന്‍പത്, പത്ത് തീയ്യതികളിലാണ് ഡല്‍ഹിയിലാണ് Internet.Org യോഗം നടക്കുന്നത്.

ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. നരേന്ദ്രമോദിയുടെ സ്ഥാനാരോഹണത്തോടെ പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച ഇന്തയയില്‍ അഞ്ച് ബില്യണ്‍ ജനങ്ങളിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയില്‍ എറിക്‌സണ്‍, മീഡിയടെക്, നോക്കിയ, ഓപ്പറ, ക്വാല്‍കോം, സാംസങ് തുടങ്ങിയ വന്‍കിട കമ്പനികളുടെ മേധാവികളും പങ്കെടുക്കും. ജൂലൈയില്‍ ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.