പാമ്പ് കടിയേറ്റ ആടിന്റെ ഇറച്ചി കഴിച്ച് 17 പേർ ആശുപത്രിയിൽ

single-img
1 October 2014

goatതിരുവല്ലൂർ:പാമ്പ് കടിയേറ്റ ആടിന്റെ ഇറച്ചി കഴിച്ച് 17 പേർ ആശുപത്രിയിൽ. തമിഴ്നാട്ടിലെ പെരിയകടമ്പൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ ആടിന്റെ ഇറച്ചി കഴിച്ചതിനെ തുടർന്ന് ഗ്രാമത്തിലെ 17 പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പാമ്പിന്റെ കടിയേറ്റ ആട് ഗ്രാമത്തിലെ തന്നെ കർഷകന്റെ ഉടസ്ഥതയിലുള്ളതാണ്. അതേ സമയം ഇറച്ചി കഴിച്ചത് കാരണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പറയാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.