അങ്ങനെ അതിനും താഴു വീണു; കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ചു വിദേശമദ്യ ഷോപ്പുകള്‍ നാളെ പൂട്ടും

single-img
1 October 2014

Beveസംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡറേഷന്റെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മദ്യഷോപ്പുകളില്‍ അഞ്ചെണ്ണം ഗാന്ധിജയന്തി ദിനത്തില്‍ അടച്ചുപൂട്ടുമെന്നു പ്രസിഡന്റ് അഡ്വ. ജോയ് തോമസ് അറിയിച്ചു. കൊല്ലം ജില്ലയില്‍ കുളത്തിപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയില്‍ പീരുമേട്, എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ, വയനാട്ടില്‍ മേപ്പാടി എന്നിവിടങ്ങളിലെ വിദേശമദ്യ ഷോപ്പുകളാണ് അടയ്ക്കുന്നത്.

കണ്‍സ്യൂമര്‍ ഫെഡറേഷന്റെ ഉടമസ്ഥതയില്‍ 46 വിദേശ മദ്യഷോപ്പുകളാണ് സംസ്ഥാനവ്യാപകമായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം അടച്ചുപൂട്ടുന്നതോടെ വ്യാഴാഴ്ച മുതല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യഷോപ്പുകളുടെ എണ്ണം 41 ആയി ചുരുങ്ങും.