എനിക്ക് മെഡല്‍ വേണ്ട; അതു നിങ്ങള്‍ കൊറിയന്‍ താരത്തിനു തന്നെ കൊടുത്തോളൂ: സമ്മാനദാന വേളയില്‍ മെഡല്‍ സ്വീകരിക്കാതെ പൊട്ടിക്കരഞ്ഞ് സരിതാ ദേവി

single-img
1 October 2014

Sarithaഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിംഗ് താരം സരിത ദേവി മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ചു. വെങ്കലു മെഡല്‍ സ്വീകരിക്കാതെ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ മെഡല്‍ കൊറിയന്‍ താരത്തിന് നല്‍കാന്‍ സരിത ദേവി ആവശ്യപ്പെടുകയായിരുന്നു. നേരത്തെ സരിത ദേവി നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു.

റഫറിമാര്‍ ദക്ഷിണ കൊറിയന്‍ താരത്തിന് അനുകൂലമായി വിധി മാറ്റിയെന്ന് ആരോപിച്ചാണ് ഇന്ത്യ അപ്പീല്‍ നല്കിയത്. 57 കിലോ വിഭാഗത്തില്‍ സരിതാ ദേവി സെമിയില്‍ തോറ്റിരുന്നു. സെമിഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ജിന പാര്‍ക്കിനോടാണ് സരിതാ ദേവി പരാജയപ്പെട്ടത്. മത്സരത്തില്‍ മൂന്ന് റഫറിമാരും ഇന്ത്യന്‍ താരത്തിന് എതിരായാണ് വിധിയെഴുത്തിയത്. മത്സരം കഴിഞ്ഞു പൊട്ടികരഞ്ഞു കൊണ്ടാണ് സരിത വേദി വിട്ടത്. വിവാദ തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇന്ത്യക്കാര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.