യു.പിയെപ്പോലെ ഹരിയാനയുടെ വിജയവും ജാതിവോട്ടുകൾ തീരുമാനിക്കും

single-img
1 October 2014

mirchpur_case_killingഒക്ടോബർ 15ന് ബൂത്തിൽ എത്തുന്ന ഹരിയാനയുടെ ഭാവി തിരുമാനിക്കുന്നതും ജാതി വോട്ടുകളായിരിക്കും. 20 ശതമാനം ദളിത് വോട്ടുകളുണ്ട് ഹരിയാനക്ക്, ഏതാണ്ട് ദേശീയ ശരാശരിയുടെ 16 ശതമാനത്തോളം വരുമത്. എന്നാൽ ഇവിടത്തെ രാഷ്ട്രീയ സമൂഹിക മേൽകൈ ഇപ്പോഴും ജാട്ടുകളുടെ പക്ഷത്താണ്.

ജാട്ടുകളുടെ മുഷ്കിന് മുന്നിൽ ദളിതർ ഇപ്പോഴും ദുരിതം അനുഭവിച്ച് കൊണ്ടിരിക്കുന്നു. ദളിതർക്ക് മാനുഷിക പരിഗണനപോലും അവർ നൽകുന്നില്ല. 2010ൽ മിർച്ച്പൂരിലെ ദാളിത് കുടുംബങ്ങളെ നിസാരകാര്യത്തിനാണ് ജാട്ടുകൾ ചുട്ടെരിച്ചത്. ദളിതൻ വളർത്തിയ പട്ടി ജാട്ടു സമുദായത്തിൽപെട്ട ആളെ കടിച്ചതിനെ തുടർന്ന് ദലിത് വികലാംഗയേയും ഭർത്താവിനേയും ഉൾപെടെ നിരവധി കുടുംബങ്ങളെ ജാട്ടുകൾ ചുട്ടെരിച്ചിരുന്നു.

വിടുകൾ വിട്ട് ഓടി രക്ഷപ്പെട്ട ദളിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും അത് പൂർണ്ണമായും വിജയം കണ്ടില്ല. അഗ്നിക്കിരയാക്കിയ വീടുകളെ സർക്കാർ ചിലവിൽ പുനർനിമ്മിച്ചിരുന്നു. മിർച്ച്പൂരിൽ ജീവിക്കുന്നത് അസഹ്യമാണെങ്കിലും പ്രാരാബ്ദങ്ങൾ നിറഞ്ഞ തങ്ങളുടെ കുടുംബത്തേയും കൊണ്ട് പോകാൻ മറ്റൊരിടം ഇല്ലാത്തത് കാരണമാണ് ദളിതർ അവിടെ താമസിക്കുന്നത്.

തങ്ങളുടെ പ്രവർത്തിയെ ജാട്ടുകൾ ഇപ്പോഴും ന്യായീകരിക്കുകയാണ്. ദളിതർ ചെയ്ത തെറ്റിന് മാപ്പ് പറയാത്തത് കൊണ്ടാണ് തങ്ങൾ അവരെ അഗ്നിക്കിരയാക്കിയത് എന്നാണ് ജാട്ടുകളുടെ പക്ഷം.

മിർച്ച്പൂരിലെ വാല്മീകി കോളനിയിലെ 250 ദളിത് കുടുംബങ്ങളെ നിലനിർത്തുന്നതിനായി 6 സി.ആർ.പി.എഫ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സി.ആർ.പി.എഫിന്റെ സുരക്ഷയില്ലാതെ അവിടെ ജീവിക്കുക ദു:സഹമാണെന്ന് കോളനി നിവാസികളുടെ അഭിപ്രായം.

തങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരക്കും അവിടെത്തുകാർ തീരുമാനത്തിലെത്തിയിട്ടില്ല. കാരണം മിർച്ച്പൂരിലെ ദളിത് കുടുംബങ്ങളെ ഒരു പാർട്ടിയിൽ പെട്ടവരും സഹായിക്കാൻ പോകുന്നില്ലെന്ന് അവർക്കറിയാം.

എന്നാൽ കോൺഗ്രസ്സിന് തങ്ങൾ ഒരിക്കലും വോട്ടിടില്ലെന്ന് അവർ തറപ്പിച്ച് പറയുന്നു. ദളിതരുടെ കോൺഗ്രസ്സ് വിരുധ നിലപാട് ഭൂപീന്ദർ സിംഗ് ഹൂഡയുടെ സർക്കാരിന് പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കു കൂട്ടൽ.

യു.പി യിലായലും ഹരിയാനയിലായലും ജാതിയമായ തരം തിരിവ് കൊണ്ട് മാത്രമേ അധികാരത്തിലേറാൻ സാധിക്കൂ എന്ന സ്ഥിതി വിശേഷമാണുള്ളത്. സ്വാതന്ത്രിയം കിട്ടി നാളിതുവരെ ആയിട്ടും ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിൽ നിന്നും ഇന്ത്യ ഇതുവരക്കും മുക്തമായിട്ടില്ലെന്നത് സങ്കടകരമായ വസ്തുതയാണ്.