സോളിസ് പെഹ്ദി പ്ലേസ്‌കൂൾ നിങ്ങളുടെ കുട്ടികളുടെ കഴിവുകള്‍ കളികളിലൂടെ വളര്‍ത്താൻ സഹായിക്കുന്നു

single-img
1 October 2014

Front Viewകുട്ടികളുടെ കഴിവുകള്‍ കളികളിലൂടെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്ലേസ്‌കൂളാണ് സോളിസ് പെഹ്ദി. കുട്ടികള്‍ ചിത്രശലഭങ്ങളെപ്പോലെയാണ്. അവര്‍ക്ക് വിഭിന്നങ്ങളായ കഴിവുകളും താത്പര്യങ്ങളുമാണുള്ളത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഒരേ വഴിയിലൂടെ ഉന്നതിയിലെത്താനാകില്ല. അവരുടെ കഴിവുകള്‍ കണ്ടെത്തി അതു വികസിപ്പിച്ച് അവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിനനുസരിച്ചുള്ള അന്തരീക്ഷത്തില്‍ അവരെ മിടുക്കരാക്കിമാറ്റുക എന്ന ഉദ്ദേശ്യമാണ് പ്രധാനമായും സോളിസ് പെഹ്ദിക്ക് ഉള്ളത്.

കുട്ടികളോട് നല്ല രീതിയില്‍ ഇടപഴകാനും നോക്കാനും പ്രത്യേകം പരിശീലനം സിദ്ധിച്ചിട്ടുള്ള അദ്ധ്യാപികമാരും ആയമാരും സോളിസ് പെഹ്ദിയുടെ പ്രത്യേകതയാണ്.

Montessori activity 3ഈ ഉദ്ദേശലക്ഷ്യങ്ങള്‍ക്കനുസരിച്ച് സോളിസ് പെഹ്ദി 4 തലങ്ങളായി പഠനം ക്രമീകരിച്ചിരിക്കുന്നു.

പ്ലേസ്കൂൾ – 1½  2½ പ്രായത്തിലുള്ളവര്‍ക്കായി. 09:30am to 12:30pm
നഴ്സറി    2½  3½ പ്രായത്തിലുള്ളവര്‍ക്കായി 09:30am to 12:30 pm, 09:30am to 03:00pm,
ജൂനി.കെജി – 3½  4½ പ്രായത്തിലുള്ളവര്‍ക്കായി 09:30am to 03:00pm
സിനി.കെജി – 4½  5½ പ്രായത്തിലുള്ളവര്‍ക്കായി 09:30am to 03:00pm

സോളിസ് പെഹ്ദിയുടെ പ്രത്യേകതകൾ

  • ഡേ കെയർ
  • ലൈബ്രറി
  • ഓഡിയോ വിഷ്വൽ
  • പപ്പെറ്റ് തെതാര
  • ഇണ്ടോർ ഗെയിം ഫെസിലിറ്റി
  • ഔട്ട്ഡോർ ഗെയിം ഫെസിലിറ്റി
  • ഡോർ സ്റ്റെപ്പ് പിക്ക് & ഡ്രോപ്പ് ഫസിലിറ്റി
  • വേനൽ ക്കാല ക്യാമ്പ്
  • എക്സ്ട്രാ കരിക്കുകലം ആക്റ്റിവിറ്റീസ്(മ്യൂസിക്ക്, ഡാൻസ്,
  • കീബോർഡ്, ഡ്രോയിംഗ്)
  • യൂണിഫോം സ്കൂളിൽ നിന്നും നൽകുന്നു

പ്ലേസ്കൂൾ, ക്ലാസ്സിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഒരു അദ്ധ്യാപികയുടെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ്. ഈ പ്രായത്തിലെ കുട്ടികള്‍ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞുമാണ് ഓരോ കാര്യങ്ങളും മനസിലാക്കുന്നത്. ആ അറിവ് അവരുടെ സംസാരത്തിലും പ്രവര്‍ത്തിയിലും പെട്ടെന്ന് നമുക്ക് പ്രതിഫലിക്കുന്നു. പല പല വ്യക്തികളുടെ നിയന്ത്രണത്തിലാകുമ്പോള്‍ അവരുടെ സ്വഭാവത്തിന് ചിട്ട ഉണ്ടായിരിക്കുകയില്ല. പഠനരീതിയിലും ഞങ്ങള്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്നു. ഇന്റെലിജൻസ് എന്ന  ഹോളിസ്റ്റിക്ക് എബിലിറ്റീസ് ആണ് ഞങ്ങളുടെ മുഖമുദ്ര.

ഉദ.ആപ്പിൾ; ഒരു ആപ്പിളാണ് കുട്ടികളെ പഠിപ്പിക്കുന്നത് എങ്കില്‍ ആദ്യം ആപ്പിള്‍ കാണിച്ചു കൊടുക്കുക. അതിനെ മുറിക്കുക, മണപ്പിക്കുക, കഴിക്കാന്‍ കൊടുക്കുക, അതിന്റെ നിറം പറഞ്ഞുകൊടുക്കുക. അപ്പോള്‍ ഒരു ചിത്രമോ ചാര്‍ട്ടോ കാണിക്കുന്നതിനേക്കാള്‍ എളുപ്പത്തിലും വ്യക്തതയിലും ആ ആപ്പിളിനെപ്പറ്റി കുട്ടി മനസ്സിലാക്കും. കൂടാതെ അനേകം ആപ്പിള്‍ വച്ചിട്ട് ഓരോന്നോരോന്നായി എടുത്ത് ഒരു കുട്ടയിലാക്കാന്‍ പറയുമ്പോള്‍ അവര്‍ എണ്ണം പഠിക്കും പിന്നെ ഇതിനെ ഒളിപ്പിച്ച് വച്ചിട്ട് കണ്ടുപിടിക്കാന്‍ പറയുക. അപ്പോള്‍ അവര്‍ അന്തരീക്ഷത്തോടും ഇണങ്ങിച്ചേരും ആപ്പിളിനെക്കുറിച്ച് ഒരു പാട്ട് പഠിപ്പിക്കുക. ആപ്പിള്‍ വരച്ചിട്ട് അതില്‍ സ്ക്രിംബിൾ  ചെയ്യാന്‍ പറയുക. ഇതിലൂടെ സംഗീതവും പെന്‍സില്‍ എങ്ങനെ ഉപയോഗിക്കാമെന്നും ഏകദേശരൂപവും കുട്ടിക്ക് മനസ്സിലാകും. ഇങ്ങനെ ഓരോ കാര്യത്തിലും വ്യക്തത വരുത്താന്‍ പരമാവധി ഞങ്ങള്‍ ശ്രമിക്കാറുണ്ട്.

ആഹാരരീതി: മാതാപിതാക്കള്‍ കൊടുക്കുന്ന ഭക്ഷണം മാത്രമാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാറുള്ളൂ. അതിന് പ്രത്യേക നിബന്ധനകളൊന്നും വച്ചിട്ടില്ല. കുട്ടികള്‍ എത്ര ഭക്ഷണം കഴിക്കുന്നു എന്ന് മാതാപിതാക്കള്‍ മനസ്സിലാക്കാനായി കഴിച്ചതിനുശേഷം പാത്രം അതുപോലെ തന്നെ തിരികെ അടച്ചുകൊടുത്തു വിടുന്നു. വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം തന്നെ കൊടുത്തുവിടണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ജങ്ക്ഫൂഡ് കഴിവതും ഒഴിവാക്കും.  ഇതിലൂടെ കുട്ടിക്ക് ഏത് തരം ആഹാരമാണ് കൂടുതല്‍ ഇഷ്ടമുള്ളത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഡയപ്പേസ് വയ്ക്കുന്ന കുട്ടികള്‍ക്ക് അത് ഒഴിവാക്കി പോട്ടി പരിശീലനം കൊടുക്കാറുണ്ട്. കുട്ടികളുടെ ക്ലാസ്സ് റൂമും എപ്പോഴും വൃത്തിയായി സൂക്ഷിക്കും. ഒരു സ്‌കൂളിന്റെ അന്തരീക്ഷത്തിനു പകരം വീടിന്റെ അന്തരീക്ഷം കിട്ടുന്നതിനായി ഞങ്ങള്‍ ഈ ക്ലാസ്സുകളില്‍ ബഞ്ചോ, ഡസ്‌കോ ഉപയോഗിക്കാതെ റ്റൈല്‍ മേറ്റ് ഉപയോഗിക്കുന്നത്. അദ്ധ്യാപികയ്ക്ക് ചുറ്റും കുട്ടികള്‍ ഇരിക്കുന്നത് ഉത്സാഹത്തോടെ എല്ലാ പഠനരീതിയിലും ഒത്തുചേരുന്നു. ഉച്ചയ്ക്ക് 12:30 ക്കും ശേഷം മാത്രമേ ഈ കുട്ടികള്‍ക്ക് ഡേകെയർ ഉണ്ടായിരിക്കുകയുള്ളൂ.

Sports day 2നഴ്സറി ക്ലാസ്സ് സമയവും ഊണു കഴിഞ്ഞശേഷം കുട്ടികളെ ഉറങ്ങാന്‍ അനുവദിക്കുന്ന 01:30 മുതല്‍ 03:00 മണിവരെ നമ്മുടെ സ്‌കൂളില്‍ പ്രത്യേക  അക്റ്റിവിറ്റി ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. ഇതിനായി പ്രത്യേക അദ്ധ്യാപകരേയും നിയമിച്ചിട്ടുണ്ട്. (മ്യൂസിക്ക്, ഡാൻസ്, കീബോർഡ്, ഡ്രോയിംഗ്) ഇതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ആ ക്ലാസ്സിലേയ്ക്ക് പോകുന്നു. ഈ ക്ലാസ്സ് പ്ലേസ്കൂളില്‍ നിന്നും വ്യത്യസ്തമാണ്. അവര്‍ക്ക് പാറ്റേൺ റൈറ്റിംഗ് & നമ്പേഴ്സ്, ഇ.വി.എസ്, ജികെ, പദ്യം, (മലയാളം,ഹിന്ദി,ഇംഗ്ലീഷ്). എന്നിവയാണ് പഠനവിഷയങ്ങള്‍. ടൈ ടേബിൾ അനുസരിച്ചാണ് പഠനരീതി. ഇതില്‍ ടിവി ടൈം, പപ്പെറ്റ് ഷോ, സ്റ്റോറി ടൈം, വാട്ടർ പ്ലേ, സാന്റ് പ്ലേ, സ്റ്റോറി ടെല്ലിംഗ്, അക്റ്റിവിറ്റി ടൈം, ഔട്ട് ഡോർ പ്ലേ എന്നിവ ഉള്‍പ്പെടുന്നു. ഓരോ ദിവസവും ഓരോ ആക്റ്റിവിറ്റി നടത്തപ്പെടുന്നു. ഇത് എല്ലാ ക്ലാസ്സിലും ബാധകവുമാണ്.

ജൂനി.കെജി. എല്ലാ ക്ലാസ്സുകളേയും പോലെ ഇവര്‍ക്കും എല്ലാ പ്രവർത്തനങ്ങളും ഉണ്ടായിരിക്കുന്നതാണ്. പഠനരീതി കുറച്ചുകൂടി വിവരിച്ചിട്ടുള്ളതാണ്. ഫോണിക്ക് സൗണ്ട്, മലയാളം ലെറ്റേഴ്സ് ഈ ക്ലാസ്സില്‍ തുടങ്ങുന്നു.

സിനി.കെജി : ഇവരുടെ പഠനരീതി ജൂനി.കെജിയില്‍ നിന്നും ഉയര്‍ന്നതാണ്. അടുത്ത ക്ലാസ്സിലേക്കു വേണ്ടി വിധത്തിലും അവരെ തയ്യാറാക്കിയിരിക്കും. അടുത്ത ഗ്രേഡിലേയ്ക്ക്  ഇന്റെർവ്യൂസും അറ്റെന്റ് ചെയ്യാന്‍ അവര്‍ തയ്യാറായിരിക്കും. നമ്മുടെ സ്‌കൂളില്‍ കുട്ടികള്‍ക്കായി പ്രത്യേക ലൈബ്രറിയുണ്ട്. അവരുടെ പ്രായക്കാര്‍ക്കുള്ള അക്ഷരങ്ങള്‍ കൂട്ടി വായിക്കുന്നതിനും കഥകള്‍ മനസ്സിലാക്കാനും അവരെ സഹായിക്കുന്നു.

എല്ലാം ആഘോഷങ്ങളുടെയും പ്രത്യേകതകള്‍ എന്താണെന്ന് വിവരിക്കുകയും അതില്‍ എല്ലാ കുട്ടികളേയും ചെയ്യും.  കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുവേണ്ടി വാർഷിക ദിനം, കായികദിനം, എന്നിവ നടത്താറുണ്ട്. ഇത് കാണുന്നതിനുവേണ്ടി മാതാപിതാക്കളേയും ക്ഷണിക്കാറുണ്ട്.

ഏപ്രിൽ-മെയ് മാസങ്ങളിൽ വേനൽക്കാല ക്ലാസ്സുകൾ നടത്താറുണ്ട്. ഇത് 2 വയസ്സു മുതല്‍ 10 വയസ്സു വരെയുല്ല കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഓരോ വയസിനും വ്യത്യസ്തമായ ക്ലാസ്സ് ആണ് ഉള്ളത്. പല രീതിയിലും ഉള്ള ആക്റ്റിവിറ്റീസ് ആണ്. ഈ ക്യാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Yoga 1അസംബ്ലി: 9.30 ന് അസംബ്ലി തുടങ്ങും ഇതില്‍ സ്‌കൂള്‍ ഗാനം, പ്രാർത്ഥനാ ഗീതം, പ്രതിജ്ഞ, ദേശീയ ഗാനം, യോഗ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്‌കൂള്‍ സ്റ്റേജില്‍ എല്ലാ ദിവസവും ഓരോരോ ക്ലാസ്സിലേയും എല്ലാ ക്ലുട്ടികളേയും അവരവര്‍ക്ക് ഇഷ്ടമുള്ള പാട്ടോ കഥയോ അല്ലെങ്കില്‍ അവര്‍ അവരുടെ പേരോ മാതാവിന്റെ പേരോപറയുന്നതിലൂടെ കുട്ടികളുടെ സഭാകമ്പം മാറുന്നു.