ഇന്ത്യ- അമേരിക്ക ബന്ധം ഊട്ടിയുറപ്പിച്ച് മോദി- ഒബാമ സംയുക്ത പ്രസ്താവന

single-img
1 October 2014

Modപ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ- അമേരിക്ക ബന്ധം ഊട്ടിയുറപ്പിച്ച് ഒബാമയ്‌ക്കൊപ്പം സംയുക്ത പ്രസ്താവന നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുവാന്‍ തീരുമാനം ആയതായി നരേന്ദ്ര മോദി അറിയിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നേറും. തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടന്നു.

പ്രതിരോധ ആണവ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കും. കാലവസ്ഥാ വ്യതിയാനത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ആശങ്കയുണ്‌ടെന്നും ഇത് പരിഹരിക്കുവാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യ യുഎസ് ആണവകരാര്‍ മെച്ചപ്പെടുത്തുമെന്നതാണ് കൂടിക്കാഴ്ച്ചയില്‍ എടുത്ത മറ്റോരു പ്രധാനപ്പെട്ട തീരുമാനം. ഇന്ത്യ വ്യാപാരകരാറുകളില്‍ ഒപ്പിടുന്നത് ഭക്ഷ്യ സുരക്ഷ മുന്‍നിര്‍ത്തിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.