സുഭാഷ്, അവയവദാനത്തെപ്പറ്റി സംസാരിക്കാന്‍ ഏറ്റവും അര്‍ഹന്‍ നിങ്ങള്‍ തന്നെ; ഒറ്റക്കാലില്‍ സൈക്കിള്‍ ചവിട്ടി അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിച്ച് സുഭാഷ്

single-img
30 September 2014

Cycle

തനിക്ക് ഒരിക്കലും തിരിച്ചുകിട്ടാത്ത തന്റെ ഇടതു കാലിനെ മറന്ന് വലതുകാലില്‍ സൈക്കിള്‍ ചവിട്ടി സുഭാഷ് ഓരോരുത്തര്‍ക്കും അവയവദാനത്തിന്റെ മഹത്വം പറഞ്ഞുകൊടുക്കുകയാണ്. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയായ മാ നിഷാദയിലാണ് ഈ അപൂര്‍വ്വ കാഴ്ച.

ആറുമാസം പ്രായമുള്ളപ്പോള്‍ തൃശൂര്‍ തണ്ടിലം സ്വദേശിയായ സുഭാഷിന് തന്റെ ഇടംകാല്‍ നഷ്ടപ്പെട്ടു. ചിമ്മിനി വിളക്കില്‍നിന്നു കിടക്കയില്‍ പടര്‍ന്ന മണ്ണെണ്ണയാണു തീയായി പടര്‍ന്നു സുഭാഷിന്റെ ഇടം കാല്‍ കവര്‍ന്നത്. ഇന്നു പ്രായം 35 കഴിഞ്ഞ സുഭാഷ് നാട്ടില്‍ത്തന്നെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്ന കട നടത്തി തന്റെ കുടുംബം പുലര്‍ത്തുന്നു. മാ നിഷാദ പരിപാടിയില്‍ സുഭാഷ് പങ്കെടുക്കുന്നതു തന്റെ ഏക വരുമാനമാര്‍ഗമായ കട അടച്ചിട്ടുകൊണ്ടാണ്.

ഒരു അത്ഭുതമായി ഇന്ന് ഒറ്റക്കാലില്‍ സൈക്കിള്‍ ചവിട്ടി വീടുകളില്‍പോയി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കിയാണു തന്റെ ഉപജീവനത്തിനുള്ള വഴി കണെ്ടത്തുന്നത്. സഹോദരിയുടെ കുട്ടിക്കു വാങ്ങിയ സൈക്കിള്‍ ഓടിച്ചാണു സൈക്കിള്‍ സവാരി സ്വായത്തമാക്കിയത്. സ്വപ്‌നങ്ങളും പ്രതീക്ഷകളും കൈവിടാതെ ജീവിച്ച് മുന്നേറിയ സുഭാഷ് തന്നെയാണ് അവയദാനത്തെപ്പറ്റി പറയാന്‍ ഏറ്റവും യോഗ്യതയുള്ളവരില്‍ ഒരാള്‍.