പട്ടിക്കൂട്ടില്‍ കുട്ടിയെ അടച്ച സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്

single-img
30 September 2014

Pattiമനുഷ്യത്വമില്ലാത്തതിന്റെ ഉത്തമോദാഹരണമായി പട്ടിക്കൂടില്‍ വിദ്യാര്‍ത്ഥിയെ പൂട്ടിയ തലസ്ഥാനത്തെ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂട്ടാന്‍ ഡി.പി.ഐ ഉത്തരവ് നല്‍കി. സംഭവത്തില്‍ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മാനേജറായ ഭര്‍ത്താവിനേയും പോലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.

ക്ലാസിലിരുന്ന് പട്ടിയെക്കുറിച്ച് സംസാരിച്ചതിന് നാലു വയസ്സുകാരനെ പ്രിന്‍സിപ്പാലിന്റെ നേതൃത്വത്തില്‍ പട്ടിക്കൂട്ടില്‍ മണിക്കൂറുകളോളം പൂട്ടിയിടുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ ഇതിലും കടുത്ത പീഡനമുണ്ടാകുമെന്ന ഭീഷണിയെ പേടിച്ചാണ് കുട്ടികള്‍ ഒന്നും പറയാതിരുന്നതെന്നും എന്നാല്‍ ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഇത്തരം അനുഭവമുണ്ടാകരുതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.