ദുൽക്കർ സൽമാനും നിത്യ മേനനും വീണ്ടും പ്രണയ ജോഡികളാവുന്നു

single-img
30 September 2014

ssദുൽക്കർ സൽമാനും നിത്യ മേനനും വീണ്ടും സിനിമയിൽ  പ്രണയ ജോഡികളാവുന്നു. തമിഴിലെ സൂപ്പർ സംവിധായകൻ മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. എന്നാൽ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

അതേസമയം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അഹാന കൃഷ്ണയെ ഈ സിനിമയിൽ രണ്ടാം നായികയായി അഭിനയിക്കാൻ ചിത്രത്തിന്റെ നിർമാതാക്കൾ സമീപിച്ചിരുന്നതാണ്. എന്നാൽ അഹാന ഓഫർ നിരസിക്കുകയായിരുന്നു.തനിക്ക് ലഭിക്കുന്ന വേഷങ്ങൾ എല്ലാം തന്നെ കണ്ണുംപൂട്ടി സ്വീകരിക്കേണ്ടെന്നതിനാലാണ് അഹാന ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് വിശ്വസ്ത വൃത്തങ്ങൾ പറഞ്ഞു.