ദിലീപ് ചിത്രത്തിൽ നിക്കി ഗൽറാണി നായിക

single-img
30 September 2014

nikiജനപ്രിയ നായകൻ ദിലീപിന്റെ അടുത്ത ചിത്രത്തിൽ നിക്കി ഗൽറാണി നായികയാകുന്നു.  ഇവൻ മര്യാദരാമൻ എന്നാണ് ചിത്രത്തിന്റെ  പേര് . എസ്.എസ് രാജമൌലിയുടെ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമെയ്ക്കാണിത്.

മലയാളത്തിൽ തുടർച്ചയായി ഹിറ്റുകൾ ഏറ്റുവാങ്ങുന്ന നിക്കി തന്റെ കരിയർ മലയാളസിനിമയിലാണ് രൂപപ്പെടുന്നതെന്ന് പറയുന്നു. നിരവധി ഭാഷകളിലുള്ള സിനിമകളിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണെങ്കിലും തനിക്ക് ഇനിയും കൂടുതൽ മലയാളസിനിമകളിൽ ഭാഗമാകണമെന്ന് നിക്കി വ്യക്തമാക്കി.

ദിലീപിനൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനായി കാത്തിരിക്കുകയാണെന്ന് നിക്കി പറഞ്ഞു.