ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കടത്തിവെട്ടിയെന്ന് പാക് ദിനപത്രം

single-img
30 September 2014

BN-ET154_modi09_G_20140928125545യു.എന്നില്‍ നടത്തിയ പ്രസംഗത്തിലൂടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടത്തിവെട്ടിയെന്ന് പാകിസ്ഥാനിലെ പ്രമുഖ ദിനപ്പത്രമായ ഡെയിലി ടൈംസിന്റെ മുഖപ്രസംഗം. തന്റെ പ്രഭാവം പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് യു.എന്നില്‍ നടത്തിയ പ്രസംഗത്തിലൂടെ നരേന്ദ്ര മോദി പടര്‍ത്തിയെന്നും നവാസ് ഷെരീഫിന് ഇത് സാധിച്ചിട്ടില്ലെന്നും പത്രം വ്യക്തമാക്കുന്നു.

ദിവസം മുമ്പ് നവാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിനുള്ള മറുപടിയായി ഇന്ത്യയുടെ വേദ സംസ്‌ക്കാരത്തെ പരാമര്‍ശിച്ചാണ് മോദി യു.എന്നില്‍ പ്രസംഗം നടത്തിയത്. മോദി പറഞ്ഞത് ശരിയാണെന്നും ജനറല്‍ അസംബ്ലി ഗൗരവപരമായ ചര്‍ച്ച നടത്താനുള്ള വേദി അല്ലെന്നും അത് സ്വന്തം രാജ്യത്തിനും ഭരണകൂടത്തിനും പ്രതിച്ഛായയുണ്ടാക്കാനുള്ള വേദിയാണെന്നും പത്രം പറയുന്നു.