കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി ഒക്‌ടോബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന്‌ ജില്ലാ കളക്‌ടര്‍ ഹൈക്കോടതിയിൽ

single-img
30 September 2014

kochiകൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി ഒക്‌ടോബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന്‌ ജില്ലാ കളക്‌ടര്‍ ഹൈക്കോടതിയെ അറിയിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണി 90 ശതമാനം പൂര്‍ത്തിയായതായും കളക്‌ടര്‍  സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറഞ്ഞു. റോഡിലെ കുഴികള്‍ ഭൂരിഭാഗവും അടച്ചു കഴിഞ്ഞു. അവശേഷിക്കുന്നവ അടച്ചുവരികയാണെന്നും കളക്‌ടര്‍ കോടതിയെ അറിയിച്ചു. അതേസമയം റോഡ്‌ പണിയുമായി ബന്ധപ്പെട്ട്‌ ഒക്‌ടോബര്‍ എട്ടിനകം സത്യവാങ്‌മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി പൊതുമരാമത്ത്‌ വകുപ്പിനോട്‌ നിര്‍ദ്ദേശിച്ചു.