ഇന്നും ജാമ്യമില്ല; ജയലളിതയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി

single-img
30 September 2014

1164_S_jayalalitha-lസ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗളൂരിലെ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ജയലളിതയുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

66.65 കോടി രൂപ അനധികൃമായി സമ്പാദിച്ച കേസില്‍ നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും ലഭിച്ചതിനെത്തുടര്‍ന്നാണ് ജയലളിതയുടെ മുഖ്യമന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായത്.