കോള പാനീയങ്ങള്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് മന്ത്രി ഹര്‍ഷവര്‍ധൻ

single-img
30 September 2014

harshaകോള പാനീയങ്ങള്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് മന്ത്രി ഹര്‍ഷവര്‍ധൻ .ഒരു ഡോക്ടറെന്ന നിലയില്‍ കോള കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് തന്റെ അഭിപ്രായം. കോളയുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകള്‍ അനാവശ്യമായി കുറിച്ചുനല്‍കുന്ന ശീലം ഡോക്ടര്‍മാര്‍ മാറ്റണം എന്നും  ആരോഗ്യമേഖലയിലെ അധാര്‍മികപ്രവണതകള്‍ ഒഴിവാക്കാന്‍ മെഡിക്കല്‍രംഗത്തെ സംഘടനകള്‍ മുന്നിട്ടിറങ്ങണം  എന്നും അദ്ദേഹം പറഞ്ഞു .

ആരോഗ്യപരിരക്ഷാപദ്ധതികള്‍ക്ക് കോര്‍പ്പറേറ്റുകളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം തേടുമെന്നും മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.