ഇനി വിറകിനെപ്പറ്റി ചിന്തിക്കാം; സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്നും ഒമ്പതായി കുറയ്ക്കും

single-img
30 September 2014

gasഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വീണ്ടും ഇരുട്ടടി. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12ല്‍നിന്ന് ഒമ്പതായി കുറയ്ക്കാന്‍ നീക്കം. ഉടന്‍ നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

പാചകവാതക സബ്‌സിഡി ചെലവ് ഈ വര്‍ഷം 60,000 കോടി രൂപയായി കൂടിയതാണു സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വീണ്ടും ഒമ്പതായി കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്നു ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. എല്‍പിജി സബ്‌സിഡി കുറയ്ക്കാനും സബ്‌സിഡി സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതു പൂര്‍ണമായി തടയാനും കര്‍ശന നടപടി വേണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയത്തോടു ധനമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.