ഇവള്‍ അഞ്ചു വയസുകാരി ദാനാ ഫാത്വിമ; അഞ്ചുഭാഷകള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന മിടുമിടുക്കി

single-img
30 September 2014

DANA-Photoദാനാ ഫാത്വിമയെന്ന ഈ മിടുക്കിക്ക് വയസ്സ് അഞ്ച്. പക്ഷേ ഇവള്‍ അത്ഭുതപ്പെടുത്തുകയാണ്, അഞ്ച് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്ത്. അബുദാബി ഉമ്മുല്‍ നാറിലെ ഒയാസിസ് കാര്‍ വാഷ് സ്ഥാപനങ്ങളുടെ ഉടമ പത്തനാപുരം സ്വദേശി ഷാജഹാന്റെയും ഫിലിപ്പൈന്‍കാരി ഫാത്വിമയുടെയും മൂത്തമകളായ ദാനാ ശഹാമ അല്‍ ബസ്മ ബ്രിട്ടീഷ് സ്‌കൂളില്‍ കെ ജി ടുവില്‍ പഠിക്കുകയാണ്.

മലയാളം, ഫിലിപ്പൈന്‍ ഭാഷയായ തഗലോഗ്, ഇംഗ്ലീഷ്, അറബി, ഹിന്ദി എന്നീ ഭാഷകള്‍ ലളിതവും സ്ഫുടവുമായാണ് ദാന കൈകാര്യം ചെയ്യുന്നത്. മലയാളം ഉപ്പായില്‍ നിന്നും തഗലോഗ് ഉമ്മയില്‍ നിന്നും ദാന സ്വായത്തമാക്കിയപ്പോള്‍ ഹിന്ദിയും അറബിയും ഉപ്പാന്റെ കൂടെ ജോലി സ്ഥലത്തെ സുഹൃത്തുക്കളോടും തൊഴിലാളികളോടുമുള്ള ഇടപെടലിലൂടെ സ്വന്തമാക്കുകയായിരുന്നു. സ്‌കൂളില്‍ നിന്നും ഇംഗ്ലീഷും ദാനാ സ്വന്തമാക്കി.

ദാന മൂന്ന് വയസ്സില്‍ തന്നെ സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ഉപ്പ ഷാജഹാന്‍ പറയുന്നു. വീട്ടില്‍ വളര്‍ത്തുന്ന പക്ഷിമൃഗാദികളും ദാനായുടെ കൂട്ടുകാരാണ്. മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ ഉള്‍പ്പെടുന്ന വിവര സാങ്കേതിക വിദ്യയിലും മകള്‍ മികവ് പ്രകടിപ്പിക്കുന്നതായി ഉമ്മ ഫാത്വിമ പറയുന്നു. അറബി സംസാരിക്കുന്നതിലുള്ള ദാനയുടെ കഴിവ് കണ്ട് യു.എ.ഇ സ്വദേശികള്‍ പോലും അല്‍ഭുതപ്പെട്ടിട്ടുണ്ട്.